ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് പോള്‍ കോളിംഗ്‍വുഡ്

2018 ആഭ്യന്തര സീസണിന്റെ അവസാനത്തോടെ ക്രിക്കറ്റിന്റെ എല്ലാ രൂപത്തില്‍ നിന്നും വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് പോള്‍ കോളിംഗ്‍വുഡ്. ഡര്‍ഹമ്മിന്റെ ഏറ്റവും ഉയര്‍ന്ന റണ്‍ സ്കോറര്‍ ആയ കോളിംഗ്‍വുഡ് ക്ലബ്ബിന്റെ 26 സീസണുകളില്‍ 23 എണ്ണത്തിലും ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 304 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 16844 റണ്‍സും 164 വിക്കറ്റുമാണ് താരത്തിന്റെ സമ്പാദ്യം.

സെപ്റ്റംബര്‍ 14നു മിഡില്‍സെക്സുമായുള്ള ഡര്‍ഹമ്മിന്റെ ഈ സീസണിലെ അവസാന മത്സരമാവും കോളിംഗ്‍വുഡിന്റെയും അവസാന മത്സരം. 2011ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പോള്‍ കോളിംഗ്‍വുഡ് വിരമിക്കുകയായിരുന്നു. ഓസ്ട്രേലിയയില്‍ ആഷസ് വിജയിച്ച ശേഷമായിരുന്നു താരത്തിന്റെ ഈ തീരുമാനം. ഇംഗ്ലണ്ടിനെ 2010 ലോക ടി20 വിജയത്തിലേക്ക് നയിച്ചതും പോള്‍ കോളിംഗ്‍വുഡായിരുന്നു.

Previous article16 വര്‍ഷത്തിനു ശേഷം കൗണ്ടി കിരീടം ഉറപ്പിച്ച് സറേ
Next articleമാക്സ്വെല്ലിനെ തിരഞ്ഞെടുക്കാത്തതില്‍ ആശ്ചര്യം തോന്നുന്നു: റിക്കി പോണ്ടിംഗ്