പരിക്ക്, കോളിന്‍ ഡി ഗ്രാന്‍ഡോം വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്ത്

- Advertisement -

പരിക്കേറ്റ ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡോം വിന്‍ഡീസ് ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്ത്. പകരം താരമായി ന്യൂസിലാണ്ട് ഡാരില്‍ മിച്ചലിനെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം സ്പിന്നര്‍ അജാസ് പട്ടേലിന് കവര്‍ ആയി മിച്ചല്‍ സാന്റനറിനെയും സ്ക്വാഡില്‍ ഉള്‍പ്പെടുത്തുവാന്‍ ന്യൂസിലാണ്ട് തീരുമാനിച്ചിട്ടുണ്ട്.

അജാസ് പട്ടേലിന് ഏറ്റ പരിക്ക് ഡിസംബര്‍ മൂന്നിന് ആദ്യ ടെസ്റ്റിന് മുമ്പ് പൂര്‍ണ്ണമായും ഭേദമാകാത്ത സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ പകരം താരമെന്ന നിലയിലാണ് ന്യൂസിലാണ്ടിന്റെ ഈ നീക്കം.

Advertisement