ക്രിസ് റോജേഴ്സ് വിക്ടോറിയയുടെ മുഖ്യ കോച്ച്

മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ക്രിസ് റോജേഴ്സിനെ മുഖ്യ കോച്ചായി നിയമിച്ച് വിക്ടോറിയ. രണ്ട് വര്‍ഷത്തെ കരാറില്‍ 2022 സീസണ്‍ അവസാനം വരെ റോജേഴ്സ് കോച്ചായി തുടരും. ബ്രാഡ് ഹോഡ്ജിനെ പിന്തള്ളിയാണ് മുഖ്യ കോച്ച് സ്ഥാനത്തേക്ക് റോജേഴ്സ് എത്തുന്നത്. 10 മാസം മുമ്പ് ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് ടീമിന്റെ കോച്ച് സ്ഥാനം വിട്ടതിന്റെ ഒഴിവിലേക്കാണ് റോജേഴ്സ് എത്തുന്നത്.

മക്ഡൊണാള്‍ഡ് ജസ്റ്റിന്‍ ലാംഗറിന്റെ സഹായിയായി ദേശീയ ടീമിലേക്ക് പോയതോടെയാണ് ഈ ഒഴിവ് വന്നത്. താത്കാലിക കോച്ചായി ലാച്ചി സ്റ്റീവന്‍സ് ആണ് ചുമതല വഹിച്ചിരുന്നത്. എന്നാല്‍ പ്രധാന കരാറിന് സ്റ്റീവന്‍സിന് താല്പര്യമില്ലായിരുന്നു.

മൈക്കല്‍ ക്ലിംഗര്‍, ബ്രാഡ് ഹോഡ്ജ് എന്നിവരാണ് വിക്ടോറിയയുടെ കോച്ചിംഗ് സ്ഥാനത്തിന് വേണ്ടി മുന്‍ പന്തിയിലുണ്ടായിരുന്നവര്‍.