ഇന്ത്യൻ ടീമിന് ആശ്വാസം, അണ്ടർ 16 ഏഷ്യൻ കപ്പ് മാറ്റിവെക്കും

- Advertisement -

ബഹ്റൈനിൽ നടക്കേണ്ടിയിരുന അണ്ടർ 16 ഏഷ്യൻ കപ്പ് ഈ വർഷം നടക്കാൻ സാധ്യതയില്ല. ഏഷ്യൻ കപ്പ് 2021ലേക്ക് മാറ്റാനുള്ള പ്രാഥമിക ചർച്ചകൾ എ എഫ് സി ആരംഭിച്ചു. കൊറോണ കാരണം എല്ലാ രാജ്യങ്ങളും പ്രതിരോധത്തിൽ തന്നെ ഇരിക്കെ യുവതാരങ്ങളെ കളത്തിൽ ഇറക്കുന്നത് സുരക്ഷിതമല്ല എന്നതാണ് ടൂർണമെന്റ് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കാനുള്ള കാരണം. ഈ നവംബറിൽ ആയിരുന്നു U-16 ഏഷ്യൻ കപ്പ് നടക്കേണ്ടിയിരുന്നത്.

ഇന്ത്യ സാധ്യതാ ടീമിനെ വരെ പ്രഖ്യാപിച്ചിരുന്നു. പക്ഷെ കൊറോണ കാരണം ക്യാമ്പ് തുടങ്ങാനോ നേരത്തെ പദ്ധതിയിട്ടിരുന്ന വിദേശ പര്യടനങ്ങൾ നടത്താനോ ഇന്ത്യക്ക് ആയിരുന്നില്ല. കടുപ്പമുള്ള ഗ്രൂപ്പിൽ ആണ് ഇന്ത്യഎന്നത് കൊണ്ട് തന്നെ അധികം ഒരുങ്ങാതെ ടൂർണമെന്റിനു പോയാൽ ഇന്ത്യ വലിയ തിരിച്ചടി നേരിടേണ്ടി വന്നേനെ. എന്തായാലും ടൂർണമെന്റ് മാറ്റി വെക്കുന്നത് ഇന്ത്യക്ക് ഏറെ ആശ്വാസമുള്ള വാർത്തയാണ്. ഗ്രൂപ്പ് സിയിൽ ഓസ്ട്രേലിയ, കൊറിയ, ഉസ്ബെക്കിസ്ഥാൻ എന്നിവർക്ക് എതിരെ ആണ് ഇന്ത്യൻ ഏഷ്യൻ കപ്പിൽ ഇറങ്ങേണ്ടത്.

Advertisement