കരാര്‍ 2023 വരെ നീട്ടി ഗ്ലാമോര്‍ഗന്‍ ക്യാപ്റ്റന്‍ ക്രിസ് കൂക്ക്

Sports Correspondent

2023 സീസണ്‍ അവസാനം വരെ ടീമുമായുള്ള കൗണ്ടി കരാര്‍ പുതുക്കി ഗ്ലാമോര്‍ഗന്‍ ക്യാപ്റ്റന്‍ ക്രിസ് കൂക്ക്. ടീമിനായി എല്ലാ ഫോര്‍മാറ്റിലുമായി 280 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരം 8500 റണ്‍സും 259 ക്യാച്ചുകളും നേടിയിട്ടുണ്ട്. 34 വയസ്സുകാരന്‍ താരം 2011 മുതല്‍ ടീമിനൊപ്പം ഉണ്ട്. 2020ല്‍ ടീമിന്റെ ആ വര്‍ഷത്തെ താരമായി കൂക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Chriscooke1

കഴിഞ്ഞ സീസണില്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയ താരം മൂന്ന് അര്‍ദ്ധ ശതകങ്ങള്‍ ഉള്‍പ്പെടെ 294 റണ്‍സാണ് നേടിയത്.