എവർട്ടൺ ഗോൾ കീപ്പർ പിക്ഫോർഡ് ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്ത്

പരിക്കിനെ തുടർന്ന് എവർട്ടൺ ഗോൾ കീപ്പർ പിക്ഫോർഡ് ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്ത്. എവർട്ടൺ തന്നെയാണ് പിക്‌ഫോർഡ് ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്തായ കാര്യം അറിയിച്ചത്. പ്രീമിയർ ലീഗിൽ ബേൺലിക്കെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിനെ പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റ് നാളെ പ്രഖ്യാപിക്കും.

പിക്‌ഫോർഡിനു പകരം വെസ്റ്റ്ബ്രോം ഗോൾ കീപ്പർ സാം ജോൺസ്റ്റൺ ഇംഗ്ലണ്ട് ടീമിൽ ഇടം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ മാസം അവസാനം സാൻ മറിനോ, അൽബേനിയ, പോളണ്ട് എന്നീ ടീമുകൾക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ. പരിക്കേറ്റതോടെ എവർട്ടന്റെ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ എഫ്.എ കപ്പ് ക്വർട്ടർ ഫൈനൽ മത്സരത്തിലും പിക്ഫോർഡ് കളിക്കില്ല.