വലിയ ക്ലബുകളുടെ ആഗ്രഹം നടന്നില്ല, പ്രീമിയർ ലീഗിൽ അഞ്ചു സബ്സ്റ്റിട്യൂഷൻ തിരികെ വരില്ല

Img 20201217 222459
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഉപേക്ഷിച്ച ഒരു മത്സരത്തിൽ അഞ്ച് സബ്സ്റ്റിട്യൂഷൻ എന്ന നിയമം വീണ്ടും കൊണ്ടുവന്നേക്കും എന്ന പ്രതീക്ഷ അവസാനിച്ചു. തുടർച്ചയായ മൂന്നാം തവണയും വോട്ടെടുപ്പിൽ മൂന്ന് സബ്സ്റ്റിട്യൂഷൻ മതി എന്ന തീരുമാനം ആണ് ഉണ്ടായത്. ഇരുപത് ക്ലബുകളിൽ 14 ക്ലബുകളും അഞ്ച് സബ് എന്ന നിയമത്തെ എതിർത്താണ് വോട്ട് ചെയ്തത്.

കൊറോണ കാരണം നീണ്ട കാലത്തിനു ശേഷം മത്സരം നിർത്തിവെക്കേണ്ടി വന്നപ്പോൾ താരങ്ങളുടെ ഫിറ്റ്നെസ് കണക്കിൽ എടുത്തായിരുന്നു കഴിഞ്ഞ സീസണിൽ അഞ്ച് സബ്സ്റ്റുട്യൂഷൻ നിയമം ഫുട്ബോൾ ലോകത്ത് ആകെ വന്നത്. ഈ പുതിയ സീസണിൽ ഭൂരിഭാഗം രാജ്യങ്ങളും ഒപ്പം യുവേഫയും അഞ്ച് സബ്സ്റ്റിട്യൂഷൻ നിലനിർത്തിയപ്പോൾ ഇംഗ്ലണ്ട് ആ പഴയ മൂന്ന് സബ്സ്റ്റിട്യൂഷനിലേക്ക് മടങ്ങുക ആയിരുന്നു.

എന്നാൽ ഒരുപാട് മത്സരങ്ങൾ ചെറിയ ഇടവേളയിൽ കളിക്കേണ്ടി വരുന്നത് ഇംഗ്ലണ്ടിലെ വലിയ ക്ലബുകളെ കുഴക്കുകയാണ്. പ്രമുഖ ക്ലബുകൾ എല്ലാം പരിക്ക് കാരണം കഷ്ടപ്പെടുകയും ചെയ്തിരുന്നു. ലിവർപൂൾ, സിറ്റി, സ്പർസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ ക്ലബുകൾ പരസ്യമായി തന്നെ അഞ്ച് സബ്സ്റ്റിട്യൂഷൻ കൊണ്ടുവരണം എന്ന് ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ അതൊക്കെ നിരസിച്ചിരിക്കുക ആണ്‌. സബ്ബായി മൂന്ന് പേരെയെ ഇറക്കാൻ കഴിയു എങ്കിലും പ്രീമിയർ ലീഗിൽ ബെഞ്ചിൽ ഏഴു പേർക്കു പകരം ഒമ്പത് താരങ്ങൾക്ക് ഇനി ഇരിക്കാം. ഇവരെ മാച്ച് സ്ക്വാഡിലും ഉൾപ്പെടുത്താം.

Advertisement