2015ൽ വൈറ്റ് ബോള്‍ ക്രിക്കറ്റിൽ സംഭവിച്ചത് ഇപ്പോള്‍ റെഡ് ബോള്‍ ക്രിക്കറ്റിലും സംഭവിക്കേണ്ട സമയമായി – ജോ റൂട്ട്

Joerootbenstokes

ആഷസ് പരമ്പര അടിയറവ് വയ്ക്കേണ്ടി വന്ന ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ടെസ്റ്റ് ടീമിൽ വലിയ മാറ്റം ആവശ്യമാണെന്ന് തുറന്ന് പറഞ്ഞു. 2015 ഏകദിന ലോകകപ്പിലെ തോല്‍വിയ്ക്ക് ശേഷം ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ക്രിക്കറ്റിൽ കൊണ്ടുവന്ന മാറ്റത്തിന് സമാനമായ കാര്യങ്ങള്‍ റെഡ് ബോള്‍ ക്രിക്കറ്റിലും സംഭവിക്കേണ്ട സമയമായി എന്നാണ് ജോ റൂട്ട് വ്യക്തമാക്കിയത്.

68 റൺസിന് രണ്ടാം ഇന്നിംഗ്സിൽ പുറത്തായ ഇംഗ്ലണ്ട് ഇന്നിംഗ്സ് തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഈ പ്രകടനത്തിൽ ഡ്രസ്സിംഗ് റൂമിലെ ഏവരും തലകുനിയ്ക്കുകയാമെന്നും ഇനിയുള്ള മത്സരങ്ങളിൽ ടീം തലയയുര്‍ത്തി നില്‍ക്കാവുന്ന പ്രകടനം പുറത്തെടുക്കേണ്ടതുണ്ടെന്നും താരം വ്യക്തമാക്കി.

2015ൽ ലോകകപ്പിൽ പരാജയം ഏറ്റുവാങ്ങിയ ഇംഗ്ലണ്ട് ടീമിന്റെ അംഗമായിരുന്നു ജോ റൂട്ട്.ോ

Previous article18 വിക്കറ്റുകള്‍ വീണ മൂന്നാം ദിവസം, സെഞ്ചൂറിയണിൽ ഇന്ത്യയ്ക്ക് മേൽക്കൈ
Next articleപത്തു പേരുമായി കളിച്ച് സ്പർസിനെ സമനിലയിൽ പിടിച്ച് സതാമ്പ്ടൺ