ഫി‍ഞ്ചില്ല, ആദ്യ ഏകദിനത്തിൽ അലെക്സ് കാറെ ഓസ്ട്രേലിയയെ നയിക്കും

സ്ഥിരം ക്യാപ്റ്റന്‍ ആരോൺ ഫിഞ്ചിന്റെ അഭാവത്തിൽ ഓസ്ട്രേലിയയെ നയിക്കുക വിക്കറ്റ് കീപ്പര്‍ താരം അലെക്സ് കാറെ. അഞ്ചാം ടി20യ്ക്കിടെയാണ് ഫിഞ്ചിന് പരിക്കേൽക്കുന്നത്. ടി20 ഉപനായകന്‍ മാത്യൂ വെയിഡ് ആയിരുന്നുവെങ്കിലും വിന്‍ഡീസിനെതിരെയുള്ള ഏകദിന പമ്പരയിൽ ടീമിനെ നയിക്കുക കാറെ ആയിരിക്കും.

ഇതാദ്യമായി ആണ് ഓസ്ട്രേലിയയെ കാറെ നയിക്കുന്നത്. ബിഗ് ബാഷിൽ അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനെ നയിച്ച് പരിചയമുള്ള താരം ഓസ്ട്രേലിയ എയുടെയും സൗത്ത് ഓസ്ട്രേലിയന്‍ റെഡ്ബാക്ക്സിന്റെയും നായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.