ഷംസിയ്ക്ക് മുന്നിൽ പതറി അയര്‍ലണ്ട്, ദക്ഷിണാഫ്രിക്കയ്ക്ക് 33 റൺസ് വിജയം

Tabraizshamsi

ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിനെ 165/7 എന്ന നിലയിലേക്ക് പിടിച്ചുകെട്ടിയെങ്കിലും ബാറ്റ്സ്മാന്മാര്‍ക്ക് മികവ് പുലര്‍ത്താനാകാതെ പോയപ്പോള്‍ അയര്‍ലണ്ടിന് തോല്‍വി. തങ്ങളുടെ ഇന്നിംഗ്സ് 132/9 എന്ന നിലയിൽ അവസാനിച്ചപ്പോള്‍ അയര്‍ലണ്ട് ദക്ഷിണാഫ്രിക്കന്‍ സ്കോറിന് 33 റൺസ് അകലെ വരെ എത്തിയുള്ളു.

36 റൺസ് നേടിയ ഹാരി ടെക്ടറും പുറത്താകാതെ 30 റൺസ് വാലറ്റത്തിൽ നേടിയ ബാരി മക്കാര്‍ത്തിയും മാത്രമാണ് അയര്‍ലണ്ട് നിരയിൽ തിളങ്ങിയത്. 88/9 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ടീമിനെ പത്താം വിക്കറ്റിൽ 44 റൺസ് നേടി മക്കാര്‍ത്തി – ജോഷ്വ ലിറ്റിൽ (15*) കൂട്ടുകെട്ടാണ് തോല്‍വിയുടെ ആഘാതം കുറച്ച് കൊണ്ടുവന്നത്. ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണേ 22 റൺസ് നേടി.

മറ്റാര്‍ക്കും രണ്ടക്ക സ്കോര്‍ പോലും നേടാനാകാതെ പോയതാണ് ടീമിന്റെ തിരിച്ചടിയായി മാറിയത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരിൽ തബ്രൈസ് ഷംസി തന്റെ മികച്ച ഫോം തുടര്‍ന്ന് നാല് വിക്കറ്റ് നേടിയപ്പോള്‍ ജോര്‍ജ്ജ് ലിന്‍ഡേ, ലുംഗി എന്‍ഗിഡി എന്നിവര്‍ 2 വീതം വിക്കറ്റ് നേടി.

Previous articleഫി‍ഞ്ചില്ല, ആദ്യ ഏകദിനത്തിൽ അലെക്സ് കാറെ ഓസ്ട്രേലിയയെ നയിക്കും
Next articleയുവന്റസ് താരം ഫ്രബോട്ടയെ അറ്റലാന്റ സ്വന്തമാക്കും