നോർ‌വിച്ച് സിറ്റി ക്യാപ്റ്റൻ ഗ്രാന്റ് ഹാൻലിക്ക് നാലു വർഷത്തെ പുതിയ കരാർ

Img 20210720 000508

പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ നോർവിച് സിറ്റി ക്ലബിൽ ഒരു പുതിയ കരാർ ഒപ്പുവെച്ചു. 2025 ജൂൺ വരെയുള്ള കരാർ ആണ് താരം ഒപ്പുവെച്ചത്. ഹാൻലി 2017ൽ ന്യൂകാസിൽ യുണൈറ്റഡിൽ നിന്നാണ് നോർവിചിലേക്ക് എത്തിയത്. കഴിഞ്ഞ സീസണിൽ ആയിരുന്നു നോർവിച്ച് ജേഴ്സിയിൽ ഹാൻലിയുടെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. ചാമ്പ്യൻഷിപ്പിൽ 42 മത്സരങ്ങൾ കളിച്ചത താരം നോർവിചിന്റെ കിരീട നോട്ടത്തിൽ വലിയ പങ്കുവഹിച്ചു.

യൂറോ കപിൽ സ്കോട്ട്ലൻഡിനാഉം താരം നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു. കഴിഞ്ഞ സീസണിൽ പ്ലെയർ ഓഫ് സീസൺ വോട്ടിൽ രണ്ടാം സ്ഥാനത്ത് എത്താനും ഹാൻലിക്ക് ആയിരുന്നു. നോർ‌വിച്ചിനായി ഇതുവരെ 106 ഫസ്റ്റ്-ടീം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.