കാറെയ്ക്ക് ശതകം നഷ്ടം, കറാച്ചിയിൽ ഓസ്ട്രേലിയ ബാറ്റിംഗ് തുടരുന്നു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കറാച്ചിയിൽ രണ്ടാം ദിവസം അവസാനിക്കുമ്പോളും ബാറ്റിംഗ് തുടര്‍ന്ന് ഓസ്ട്രേലിയ. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 505/8 എന്ന നിലയിലാണ്. ഉസ്മാൻ ഖവാജ 160 റൺസ് നേടി പുറത്തായപ്പോള്‍ അലക്സ് കാറെ 93 റൺസ് നേടി രണ്ടാം ദിവസം അവസാനിക്കുന്നതിന് ഏതാനും ഓവറുകള്‍ അവശേഷിക്കുമ്പോള്‍ ആണ് പുറത്തായത്. ബാബ‍‍‍ർ അസമിനാണ് വിക്കറ്റ്.

ട്രാവിസ് ഹെഡ്(23), കാമറൺ ഗ്രീന്‍(28), മിച്ചൽ സ്റ്റാര്‍ക്ക്(28*) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. പാക്കിസ്ഥാനായി ഫഹീം അഷ്റഫും സാജിദ് ഖാനും രണ്ട് വീതം വിക്കറ്റ് നേടി.