89ആം മിനുട്ടിൽ ഹവേർട്സിന്റെ വിജയ ഗോൾ, ചെൽസി ന്യൂകാലിനെതിരെ അവസാനം രക്ഷപ്പെട്ടു

ചെൽസിക്ക് എതിരെ ഗംഭീര പ്രതിരോധ പോരാട്ടം കാഴ്ചവെച്ച ന്യൂകാസിൽ അവസാന നിമിഷം കീഴടങ്ങി‌. ഇന്ന് സ്റ്റാംഫോ ബ്രിഡ്ജിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചെൽസി വിജയിച്ചത്. ശക്തമായ പോരാട്ടത്തിന് ഒടുവിൽ 89ആം മിനുട്ടിലാണ് ഹവേർട്സ് വിജയ ഗോൾ നേടിയത്. ജോർഗീഞ്ഞോ നൽകിയ മനോഹരമായ പാസ് അസാധ്യ മികവോടെ ആണ് ഹവേർട്സ് നിയന്ത്രിച്ച് വലയിലെത്തിച്ചത്.20220313 212755

ഈ ഗോളിന് ശേഷം ഒരു തവണ കൂടെ ഹവേർട്സ് ഗോളിന് അടുത്ത് എത്തിയിരുന്നു. എന്നാൽ പോസ്റ്റ് തടസ്സമായി നിന്നു. ഈ വിജയത്തോടെ ചെൽസി 28 കളികളിൽ നിന്ന് 59 പോയിന്റുമായി ചെൽസി മൂന്നാമത് നിൽക്കുന്നു. ന്യൂകാസിൽ യുണൈറ്റഡ് 28 കളികളിൽ 31 പോയിന്റുമായി 14ആമത് നിൽക്കുകയാണ്‌‌.