തങ്ങളുടെ താരങ്ങള്‍ക്ക് നേത്ര പരിശോധന നിര്‍ബന്ധമാക്കി ബംഗാള്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണയ്ക്ക് ശേഷം ക്രിക്കറ്റ് പുനരാരംഭിക്കുമ്പോള്‍ തങ്ങളുടെ താരങ്ങള്‍ക്ക് നേത്ര പരിശോധന നിര്‍ബന്ധമാക്കി ബംഗാള്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍. ബംഗാള്‍ ക്രിക്കറ്റ് അസോസ്സിയേഷന്റെ ഈ നീക്കത്തെ ബിസിസിഐ സ്വാഗതം ചെയ്തിട്ടുണ്ട്. ബിസിസിഐ തങ്ങളുടെ കരാര്‍ ഉള്ള താരങ്ങള്‍ക്ക് എല്ലാ മൂന്ന് മാസവും ഈ പരിശോധന നടത്തുന്നുണ്ടെന്നും ഒരു ക്രിക്കറ്ററുടെ ഏറ്റവും വലിയ കരുത്ത് കാഴ്ച ശക്തിയാണെന്നുമാണ് ബിസിസിഐയിലെ ഒരു ഭാരവാഹി അഭിപ്രായപ്പെട്ടത്.

തങ്ങളുടെ പാത ബംഗാള്‍ ക്രിക്കറ്റ് അസോസ്സിയേഷനും പിന്തുടരുന്നതില്‍ സന്തോഷമുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി. ക്രിക്കറ്റില്‍ റിഫ്ലക്സുകള്‍ക്കും ഹാന്‍ഡ്-ഐ കോര്‍ഡിനേഷനും പോലെ തന്നെ തുല്യമായ പങ്കാണ് കാഴ്ച ശക്തിയ്ക്കുമെന്ന് പറഞ്ഞ ബിസിസിഐ വക്താവ്, വിരാട് കോഹ്‍ലിയും മുന്‍ നിര താരങ്ങളും കഴിഞ്ഞ മൂന്ന് വര്‍ഷമായി എല്ലാ ക്വാര്‍ട്ടറിലും ഈ പരിശോധനയ്ക്ക് വിധേയരാകുന്നുണ്ടന്നും അഭിപ്രായപ്പെട്ടു.