ഈ പരമ്പര ക്രിസ്തുമസ് പോലെ ഉറ്റുനോക്കുന്ന ഒന്ന് – ജോ റൂട്ട്

വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പര ക്രിസ്തുമസിനെ ഉറ്റുനോക്കുന്ന പോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണെന്ന് പറഞ്ഞ് ജോ റൂട്ട്. വളരെ പ്രയാസമേറിയ കാലത്തിന് ശേഷം നടക്കുന്ന ആദ്യ ടെസ്റ്റിനായുള്ള ആകാംക്ഷ ഏറെയാണെന്നും ഇംഗ്ലണ്ട് നായകന്‍ വ്യക്തമാക്കി. ഞങ്ങള്‍ ക്രിസ്തുമസ് കാലത്തെ കാത്തിരിക്കുന്ന അതേ ആകാംക്ഷയിലാണിപ്പോളുള്ളതെന്നും ജോ റൂട്ട് വ്യക്തമാക്കി.

ഒട്ടേറെ മാറ്റങ്ങളുണ്ടാകാം അതിന്റെ അമ്പരപ്പുണ്ട്, എന്നാല്‍ വീണ്ടും കളത്തിലിറങ്ങാമെന്ന് ആവേശവും ഒപ്പമുണ്ടെന്ന് റൂട്ട് വ്യക്തമാക്കി. കുറെ നാള്‍ക്ക് ശേഷം കളിക്കുന്നതിന്റെ പ്രശ്നങ്ങളുണ്ടാകും എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിന് വീണ്ടും വേദിയൊരുങ്ങുന്നു എന്നത് ആവേശഭരിതമായ കാര്യം തന്നെയാണെന്നും ലോകോത്തര താരങ്ങള്‍ക്കെതിരെ കളിക്കുവാനുള്ള അവസരമാണിതെന്നും ജോ റൂട്ട് വ്യക്തമാക്കി.

Previous articleഈ സീസണിൽ ഇറ്റലിയിൽ ആരാധകർ സ്റ്റേഡിയത്തിൽ എത്തിയേക്കും
Next articleതങ്ങളുടെ താരങ്ങള്‍ക്ക് നേത്ര പരിശോധന നിര്‍ബന്ധമാക്കി ബംഗാള്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍