ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് പുതിയ ചെയർമാൻ

- Advertisement -

ഏൽ എഡിങ്‌സ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ചെയർമാനായി നിയമിതനായി. ഇന്ററിം ചീഫ് ആയിരുന്ന എഡിങ്‌സിനെ സ്ഥാന കയറ്റം നൽകിയാണ് ചെയർമാൻ സ്ഥാനത്തേക്ക് ഉയർത്തിയത്. രാജി വച്ച ഡേവിഡ് പീവറിന് പിൻഗാമിയായാണ്‌ എഡിങ്‌സ് ഓസ്‌ട്രേലിയൻ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് എത്തുന്നത്. 2008 മുതൽ ക്രിക്കറ്റ് ഓസ്‌ട്രേലിയയിൽ ഡയറക്ടർ ആണ് എഡിങ്‌സ്.

ചെയർമാൻ സ്ഥാനം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച എഡിങ്‌സ് ക്രിക്കറ്റ് ഓസ്‌ട്രേലിയയെ നയിക്കാൻ സാധിച്ചതിലുള്ള അഭിമാനവും പങ്കുവച്ചു. പത്ത് വർഷത്തോളം ഓസ്‌ട്രേലിയൻ ക്രിക്കറ്റിലെ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ച എഡിങ്‌സ് ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഐ സി സി യും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കാളിയാവുമെന്നാണ് കരുതപെടുന്നത്.

Advertisement