ഹസാർഡിന് പരിക്ക്, യൂറോപ്പ ലീഗ് കളിക്കില്ല

- Advertisement -

പരിക്കേറ്റ ഈഡൻ ഹസാർഡ് നാളെ ചെൽസിയുടെ യൂറോപ്പ ലീഗ് മത്സരത്തിൽ കളിക്കില്ല. ഗ്രീക്ക് ക്ലബ്ബ് PAOK ന് എതിരെയാണ് നാളെ ചെൽസിയുടെ മത്സരം. നേരത്തെ തന്നെ നോകൗട്ട് ഉറപ്പിച്ച ചെൽസി സൂപ്പർ താരത്തെ കളിപ്പിച് റിസ്ക് എടുക്കാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ ശനിയാഴ്ച ഫുൾഹാമിന് എതിരായ ലണ്ടൻ ഡർബിയിൽ താരം കളിക്കുമെന്ന് ചെൽസി പരിശീലകൻ മൗറീസിയോ സാരി വ്യക്തമാക്കി.

സ്പർസിനെതിരെ തോൽവി വഴങ്ങിയ മത്സരത്തിന് ഇടയിലാണ് ചെൽസിയുടെ ആക്രമണ കുന്തമുനയായ ഹസാർഡിന് നേരിയ പരിക്കേറ്റത്. വിങ്ങർ വിക്ടർ മോസസും പരിക്കേറ്റ് പുറത്തായതോടെ നാളെ വില്ലിയനും പെഡ്രോയും ആദ്യ ഇലവനിൽ കളിക്കാനാണ് സാധ്യത.

Advertisement