ഓസ്ട്രേലിയയ്ക്ക് ഓപ്പണര്‍മാരെ നഷ്ടം, രണ്ട് വിക്കറ്റും വീഴ്ത്തി ജസ്പ്രീത് ബുംറ

Jaspritbumrah
- Advertisement -

അഡിലെയ്ഡ് ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ തുടക്കവും മോശം. ആദ്യ സെഷന് ശേഷം ടീമുകള്‍ ഡിന്നര്‍ ബ്രേക്കിന് പിരിയുമ്പോള്‍ ഓസ്ട്രേലിയ 35/2 എന്ന നിലയിലാണ്. മാത്യു വെയിഡിനെയും ജോ ബേണ്‍സിനെയും പുറത്താക്കി ജസ്പ്രീത് ബുംറയാണ് ഓസ്ട്രേലിയയ്ക്ക് ഇരട്ട പ്രഹരം നല്‍കിയത്.

ലാബൂഷാനെയുടെ ക്യാച്ച് ഇതിനിടയ്ക്ക് ജസ്പ്രീത് ബുംറ കൈവിട്ടില്ലായിരുന്നുവെങ്കില്‍ ഓസ്ട്രേലിയയുടെ നില കൂടുതല്‍ പരുങ്ങലിലായേനെ.

ആതിഥേയര്‍ക്കായി മാര്‍നസ് ലാബൂഷാനെ(16*), സ്റ്റീവ് സ്മിത്ത്(1*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്. ഇന്ത്യ തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ 244 റണ്‍സിന് ഓള്‍ഔട്ട് ആയിരുന്നു.

Advertisement