അഞ്ച് വിക്കറ്റ് നേട്ടവുമായി ബുംറ, ലങ്ക നേടിയത് വെറും 109 റൺസ്

ബെംഗളൂരുവിലെ പിങ്ക് ബോള്‍ ടെസ്റ്റിൽ ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 109 റൺസിൽ അവസാനിപ്പിച്ച് ഇന്ത്യ. മത്സരത്തിൽ 143 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ നേടിയത്.

86/6 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്ക 5.5 ഓവറുകളിൽ 23 റൺസ് നേടുന്നതിനിടെ ഓള്‍ഔട്ട് ആകുകയായിരുന്നു. ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേടി. രവിചന്ദ്രന്‍ അശ്വിന്‍ രണ്ട് വിക്കറ്റ് നേടി.