കോഴിക്കോടും മഞ്ഞക്കടൽ ആകും!! രണ്ടാം സെമിക്ക് കോഴിക്കോട് ബീച്ചിലും ഫാൻ പാർക്ക്

ഐ എസ് എൽ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയ ഫാൻ പാർക്ക് വലിയ വിജയമായിരുന്നു. ആരാധകർക്ക് കൂടുതൽ സന്തോഷം നൽകി കൊണ്ട് രണ്ടാം സെമി ഫൈനലിന് കോഴിക്കോട് ബീച്ചിലും ഫാൻപാർക്ക് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.

തുറമുഖ വകുപ്പിന്റെ സഹകണത്തോടെ ആതർ എനർജിയും മഞ്ഞപ്പടയും ചേർന്നാൺ ഫാൻ പാർക്ക് കോഴിക്കോട് ബീച്ചിൽ ഒരുക്കുന്നത്. കൊച്ചിയിൽ കലൂരിൽ നടന്ന ഫാൻ പാർക്കിൽ ആയിരങ്ങൾ പങ്കെടുത്തിരുന്നു. ആ മത്സരത്തിലെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആഹ്ലാദ പ്രകടനങ്ങളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വലിയ സംസാര വിഷയമായിരുന്നു.

മാർച്ച് 15നാണ് രണ്ടാം സെമി ഫൈനൽ നടക്കുന്നത്.