യോർക്കർ എറിയുന്ന ഏറ്റവും മികച്ച ബൗളർ മലിംഗ : ബുംറ

നിലവിൽ യോർക്കർ എരിയുന്ന ബൗളർമാരിൽ ഏറ്റവും മികച്ച ബൗളർ ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ലസിത് മലിംഗയാണെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. തനിക്ക് മികച്ച രീതിയിൽ യോർക്കർ എറിയാൻ സഹായം നൽകിയത് മലിംഗയാണെന്ന് നേരത്തെ ബുംറ വെളിപ്പെടുത്തിയിരുന്നു. “നിലവിൽ ലോക ക്രിക്കറ്റിൽ ഏറ്റവും മികച്ച യോർക്കർ എറിയുന്ന താരം മലിംഗയാണ്. ദീർഘ കാലമായി യോർക്കർ തന്റെ ആയുധമായി ഉപയോഗിക്കാനും മലിംഗക്ക് കഴിയുന്നുണ്ട്” ജസ്പ്രീത് ബുംറ പറഞ്ഞു.

അതെ സമയം പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഐ.സി.സിയുടെ തീരുമാത്തിന് പകരമായി മറ്റുവഴികൾ കണ്ടെത്തണമെന്നും ബുംറ പറഞ്ഞു. താൻ പൊതുവെ വിക്കറ്റ് നേടുമ്പോൾ ആഘോഷിക്കാറില്ലെന്നും എന്നാൽ പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിച്ചതിന് പകരം മറ്റുവഴികൾ കണ്ടെത്തണമെന്നും ബുംറ പറഞ്ഞു.

Previous articleപ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ 5 സബ്സ്റ്റിട്യൂഷൻ നടത്താൻ തീരുമാനം
Next articleഹിഗ്വയിന് പരിക്ക്