ഹിഗ്വയിന് പരിക്ക്

ഇറ്റലിയിൽ ഫുട്ബോൾ പുനരാരംഭിക്കിന്നതിന് തൊട്ട് മുമ്പ് യുവന്റസിന് തിരിച്ചടി. യുവന്റസ് സ്ട്രൈക്കർ ഹിഗ്വയിന് പരിക്കേറ്റിരിക്കുകയാണ്. താരം സീസൺ പുനരാരംഭിക്കുമ്പോൾ യുവന്റസിനൊപ്പം ഉണ്ടാവില്ല. മസിൽ ഇഞ്ച്വറിയാണ്. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമെ പരിക്കിന്റെ വ്യാപ്തി മനസ്സിലാവുകയുള്ളൂ.

ജൂൺ 12ന് കോപ ഇറ്റാലിയ സെമിയിൽ എ സി മിലാനെ നേരിടാൻ നിൽക്കുകയാണ് യുവന്റസ്. ഈ സമയത്തെ പരിക്ക് ടീമിന് ആശങ്ക നൽകും. കോപ ഇറ്റാലിയ സെമിക്ക് ഇല്ലായെങ്കിലും ലീഗ് പുനരാരംഭിക്കുമ്പോൾ ഹിഗ്വയിൻ ഉണ്ടാകണം എന്ന് യുവന്റസ് ആഗ്രഹിക്കുന്നു‌. ജൂൺ 20നാണ് യുവന്റസ് ലീഗ് പുനരാരംഭിക്കുന്നത്.

Previous articleയോർക്കർ എറിയുന്ന ഏറ്റവും മികച്ച ബൗളർ മലിംഗ : ബുംറ
Next articleഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള താരങ്ങളെയും വലിയൊരു സംഘം റിസര്‍വ് താരങ്ങളെയും പ്രഖ്യാപിച്ച് വിന്‍ഡീസ്