“ഞാൻ ഇങ്ങനെ കളി ജയിക്കില്ല” – ബ്രോഡ്

ഇന്നലെ ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിച്ച രീതിയെ വിമർശിച്ച് ഇംഗ്ലീഷ് പേസ് ബൗളർ സ്റ്റുവർട് ബ്രോഡ്. താൻ ഒരിക്കലും ഇങ്ങനെ ഒരു മത്സരം വിജയിക്കാൻ തയ്യാറാകില്ല എന്നും ഇഷ്ടപ്പെടില്ല എന്നും ബ്രോഡ് ട്വീറ്റ് ചെയ്തു‌. മങ്കാദിങ് എല്ലാവരും ചർച്ച ചെയ്യുന്നുണ്ട്. രണ്ട് ഭാഗത്തും അഭിപ്രായങ്ങൾ ഉണ്ടാകും. മങ്കാദിങ് അംഗീകരിക്കാൻ ആവുന്നവർ അംഗീകരിക്കട്ടെ എന്നും താൻ ആ കൂട്ടത്തിൽ ഇല്ല എന്നും ബ്രോഡ് പറഞ്ഞു.

Deeptisharma

ഇന്നലെ അവസാന വിക്കറ്റിൽ ഫ്രേയ ഡേവിസിനെ കൂട്ടുപിടിച്ച് ചാര്‍ലട്ട് ഡീൻ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച സമയത്തായിരുന്നു പന്ത് എറിയും മുമ്പ് കളം വിട്ട നോൺ സ്ട്രൈക്കിങ് എൻഡിലെ ഡീനിനെ ദീപ്തി ശർമ്മ മങ്കാദിങിലൂടെ പുറത്താക്കിയത്. ഇതാണ് വലിയ വിവാദങ്ങളിലേക്ക് എത്തിയത്. മത്സരം ഈ റൺ ഔട്ടോടെ ഇന്ത്യ വിജയിച്ചു.