താന്‍ പന്തെറിയാന്‍ ബുദ്ധിമുട്ടിയത് സച്ചിനെതിരെ, മറ്റ് രണ്ട് താരങ്ങളെ കൂടി പറഞ്ഞ് ബ്രെറ്റ് ലീ

തന്റെ കരിയറില്‍ പന്തെറിയുവാന്‍ ഏറ്റവും പ്രയാസം തോന്നിയ മൂന്ന് ബാറ്റ്സ്മാന്മാരുടെ പേര് പറഞ്ഞ് ബ്രെറ്റ് ലീ. മുന്‍ സിംബാബ്‍വേതാരം പോമി എംബാഗ്വയോടുള്ള ചര്‍ച്ചയിലാണ് മുന്‍ ഓസ്ട്രേലിയന്‍ താരം മനസ്സ് തുറന്നത്. ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് താരം ആദ്യം തിരഞ്ഞെടുത്തത്.

സച്ചിന്‍ തന്റെ അഭിപ്രായത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണെന്നും തനിക്ക് എതിരെ കളിക്കുമ്പോള്‍ സച്ചിന് വളരെ അധികം സമയം കിട്ടിയിരുന്നതായി തോന്നിയിട്ടുണ്ടെന്നും ബ്രെറ്റ് ലീ വെളിപ്പെടുത്തി. ലീ തിരഞ്ഞെടുത്ത രണ്ടാമത്തെ താരം ബ്രയാന്‍ ലാറയും മൂന്നാമത്തെ താരം ജാക്വസ് കാലിസും ആയിരുന്നു.

ലാറ നിങ്ങള്‍ ആറ് പന്ത് ഒരേ സ്ഥലത്ത് എറിഞ്ഞാലും അത് ആറ് വ്യത്യസ്ത ഇടങ്ങളില്‍ അടിക്കുവാന്‍ സാധ്യതയുള്ള താരമായിരുന്നുവെന്നും ബ്രെറ്റ് ലീ വ്യക്തമാക്കി. ജാക്വസ് കാലിസിനെ കംപ്ലീറ്റ് ക്രിക്കറ്റര്‍ എന്നാണ് ബ്രെറ്റ് ലീ വിശേഷിപ്പിച്ചത്. സച്ചിന്‍ ലോകത്തിലെ മികച്ച ബാറ്റ്സ്മാനെങ്കില്‍ കാലിസ് ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ ആണെന്ന് ബ്രെറ്റ് ലീ വ്യക്തമാക്കി.

Previous articleവിക്കറ്റ് കീപ്പർമാർക്ക് സ്ഥിരമായി അവസരം നൽകണമെന്ന് പാർഥിവ് പട്ടേൽ
Next articleബാഴ്സലോണ മാസ്ക് പുറത്തിറക്കി, ഒരു മാസ്കിന് 1500 രൂപ