ടി20 ക്രിക്കറ്റിലെ ഗെയില്‍ അല്ലെങ്കില്‍ ലാറയെന്ന് റസ്സലിനെ വിളിക്കാം

ടി20 ക്രിക്കറ്റിലെ ലാറ അല്ലെങ്കില്‍ ക്രിസ് ഗെയില്‍ എന്ന് വിളിക്കേണ്ട താരമാണ് ആന്‍ഡ്രേ റസ്സല്‍ എന്ന് പറഞ്ഞ് ഡ്വെയിന്‍ ബ്രാവോ. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് റസ്സല്‍ എന്ന് ബ്രാവോ പറഞ്ഞു. ക്രിസ് ഗെയിലും ലാറയും തങ്ങളുടെ മികച്ച ഫോമിലുള്ളപ്പോളുള്ളത് പോലെയാണ് ടി20യില്‍ റസ്സലെന്ന് ബ്രാവോ പറഞ്ഞു.

ക്രിസ് ഗെയില്‍ മികച്ച ഫോമിലുള്ളപ്പോള്‍ താന്‍ ഗെയിലിനോട് പറയുമായിരുന്നു, തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് കൊണ്ട് തന്നെ ഗെയിലിനെതിരെ പന്തെറിയേണ്ടി വരില്ലെന്ന് ഞങ്ങള്‍ ആശ്വസിക്കുമായിരുന്നു. അത് പോലെയാണ് ഇപ്പോള്‍ റസ്സിലിനോടും തോന്നാറെന്ന് ബ്രാവോ പറഞ്ഞു. റസ്സല്‍ ഞങ്ങളുടെ സൂപ്പര്‍ സ്റ്റാറാണെന്നും ബ്രാവോ പറഞ്ഞു.

Previous article“ശിഖർ ധവാനെക്കാളും ക്രിസ് ഗെയ്ലിനെക്കാളും മികച്ച താരം സുരേഷ് റെയ്ന”
Next articleകൊറോണയ്ക്കെതിരെ പൊരുതുവാന്‍ 51 കോടിയുടെ സഹായം നല്‍കി ബിസിസിഐ