ക്വാറന്റൈന്‍ നിയമങ്ങളുടെ ലംഘനം പാക്കിസ്ഥാന്‍ ടീമിന് അവസാന മുന്നറിയിപ്പ് നല്‍കി ന്യൂസിലാണ്ട്

ക്വാറന്റൈന്‍ നിയമങ്ങളുട ലംഘനം നടത്തിയ പാക്കിസ്ഥാന്‍ ടീമിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണെന്നും ഇനി അത് ലംഘിക്കുകയാണെങ്കില്‍ ടീമിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അറിയിച്ച് ന്യൂസിലാണ്ട് ഹെല്‍ത്ത് മിനിസ്ട്രി സ്പോക്സ്‍വുമണ്‍. പാക്കിസ്ഥാന്‍ ടീമിലെ പല അംഗങ്ങളും നിയമങ്ങളുടെെ ലംഘനം നടത്തിയത് സിസി ടിവിയലൂടെ വ്യക്തമായിട്ടുണ്ടെന്നും അവര്‍ക്ക് അവസാന മുന്നറിയിപ്പ് നല്‍കി കഴിഞ്ഞുവെന്നും മാധ്യമങ്ങളോട് അവര്‍ പറഞ്ഞു.

നേരത്തെ ഇപ്രകാരത്തില്‍ ബയോ ബബിള്‍ നിയമങ്ങള്‍ ലംഘിച്ചതിന് വിന്‍ഡീസിനെതിരെ നടപടിയെന്ന നിലയ്ക്ക് ടീമിനെ പരിശീലനം നടത്തുവാന്‍ അനുവദിച്ചിരുന്നില്ല.