ന്യൂസിലാണ്ട് 274 റണ്‍സിനു പുറത്ത്, അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് പാക്കിസ്ഥാനും തിരിച്ചടി

- Advertisement -

പാക്കിസ്ഥാന്‍-ന്യൂസിലാണ്ട് ടെസ്റ്റിന്റെ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ സ്കോര്‍ ബോര്‍ഡ് തുറക്കുന്നതിനു മുമ്പ് മുഹമ്മദ് ഹഫീസിനെ നഷ്ടമായി ആതിഥേയര്‍. ട്രെന്റ് ബോള്‍ട്ട് ആണ് വിക്കറ്റ് നേടിയത്. നേരത്തെ ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് പാക്കിസ്ഥാന്‍ 274 റണ്‍സില്‍ അവസാനിപ്പിച്ചിരുന്നു.

വാട്‍ളിംഗ് പുറത്താകാതെ 77 റണ്‍സുമായി നിന്നാണ് ന്യൂസിലാണ്ടിനെ 274 റണ്‍സിലേക്ക് നയിച്ചത്. ബിലാല്‍ ആസിഫ് അഞ്ച് വിക്കറ്റും യസീര്‍ ഷാ 3 വിക്കറ്റും നേടി പാക്കിസ്ഥാന്‍ നിരയില്‍ തിളങ്ങി. തലേ ദിവസത്തെ സ്കോറായ 229/7 എന്നതിനോട് 45 റണ്‍സ് കൂടി മാത്രമേ ന്യൂസിലാണ്ടിനു നേടാനായുള്ളു.

Advertisement