ശതകം നേടാനാകാതെ ലിറ്റൺ ദാസും മോമിനുള്‍ ഹക്കും പുറത്ത്, ഇരുവരെയും പുറത്താക്കി ട്രെന്റ് ബോള്‍ട്ട്

ബേ ഓവറലില്‍ കരുതുറ്റ ബാറ്റിംഗ് പ്രകടനവുമായി ന്യൂസിലാണ്ട്. 175/2 എന്ന നിലയിൽ നിന്ന് മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച സന്ദര്‍ശകര്‍ക്ക് രണ്ട് വിക്കറ്റ് വേഗത്തിൽ നഷ്ടമായെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി ടീം ലീഡ് നേടുന്ന കാഴ്ചയാണ് കണ്ടത്.

അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ലിറ്റൺ ദാസും മോമിനുള്‍ ഹക്കും മികവ് പുലര്‍ത്തിയെങ്കിലും ഇരുവര്‍ക്കും ശതകം നഷ്ടമായപ്പോള്‍ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 401 റൺസ് നേടി ബംഗ്ലാദേശ്. 20 റൺസുമായി മെഹ്ദി ഹസനും 11 റൺസ് നേടി യാസിര്‍ അലിയുമാണ് ക്രീസിലുള്ളത്. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ 31 റൺസ് നേടിയിട്ടുണ്ട്.

6 വിക്കറ്റ് നഷ്ടമായ ടീമിന് 73 റൺസിന്റെ ലീഡാണുള്ളത്. ലിറ്റൺ ദാസ് 86 റൺസ് നേടി പുറത്തായപ്പോള്‍ മോമിനുള്‍ ഹക്ക് 88 റൺസാണ് നേടിയത്. 158 റൺസാണ് ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റിൽ നേടിയത്.

ഇന്ന് വീണ നാല് വിക്കറ്റിൽ മൂന്നും നേടിയത് ട്രെന്റ് ബോള്‍ട്ടാണ്. നീൽ വാഗ്നറിനും മൂന്ന് വിക്കറ്റ് ഇന്നിംഗ്സിൽ ലഭിച്ചു.