ബിഗ് ബാഷ് ഫൈനലില്‍ കളിക്കാന്‍ ഈ താരങ്ങള്‍ക്ക് അനുമതി

നാളെ നടക്കുന്ന ബിഗ് ബാഷ് ഫൈനലില്‍ കളിക്കുവാന്‍ ഓസ്ട്രേലിയന്‍ ടീമിലുള്ള മൂന്ന് താരങ്ങള്‍ക്ക് അനുമതി. ഡി’ആര്‍ക്കി ഷോര്‍ട്ട്, അലക്സ് കാറേ, ട്രാവിസ് ഹെഡ് എന്നിവര്‍ക്കാണ് ന്യൂസിലാണ്ടുമായി ഓസ്ട്രേലിയയുടെ ആദ്യ ടി20 മത്സരത്തിനു ശേഷം ബിഗ് ബാഷ് ഫൈനലിനായി ടീമില്‍ നിന്ന് അനുമതി ലഭിച്ചിരിക്കുന്നത്. ഡി’ആര്‍ക്കി ഷോര്‍ട്ട് ഹോബാര്‍ട്ട് ഹറികെയിന്‍സിനു വേണ്ടി കളിക്കുമ്പോള്‍ അലക്സ് കാറേയും ട്രാവിസ് ഹെഡും അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനു വേണ്ടിയാണ് കളിക്കുന്നത്. ഇന്നലെ നടന്ന സെമി മത്സരത്തില്‍ ഹെഡ് പുറത്താകാതെ നേടിയ 85 റണ്‍സിന്റെ ബലത്തിലാണ് സ്ട്രൈക്കേഴ്സ് മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ ഒരു റണ്‍സ് ജയം സ്വന്തമാക്കുന്നത്.

അതേ സമയം സ്ട്രൈക്കേഴ്സിന്റെ പേസ് ബൗളര്‍ ബില്ലി സ്റ്റാന്‍ലേക്കിനു ഫൈനലിനു അനുമതിയില്ല. പേസ് ബൗളര്‍മാരുടെ കാര്യത്തില്‍ ഓസ്ട്രേലിയ പുലര്‍ത്തി വരുന്ന നയത്തിന്റെ ഭാഗമായാണ് താരത്തിനു വിശ്രമം ആവശ്യമാണെന്നും ഫൈനല്‍ കളിക്കേണ്ടതില്ലെന്നുമുള്ള തീരുമാനത്തിനു പിന്നില്‍. ഫൈനലിനു ശേഷം മേല്‍പ്പറഞ്ഞ മൂന്ന് താരങ്ങളും തിരികെ ഓസ്ട്രേലിയന്‍ ടീമിലേക്ക് മടങ്ങിയെത്തും. ബുധനാഴ്ച ഇംഗ്ലണ്ടിനെതിരെയാണ് ഓസ്ട്രേലിയയുടെ രണ്ടാമത്തെ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial