എട്ട് വിക്കറ്റ് ജയവുമായി ജിഇഎസ് ബ്ലൂസ്

ഇന്‍ഗ്ലോറിയസിനെതിരെ 8 വിക്കറ്റ് ജയം സ്വന്തമാക്കി ജിഇഎസ് ബ്ലൂസ്. ഇന്ന് ടിപിഎല്‍ 2018ലെ രണ്ടാം മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്‍ഗ്ലോറിയസിനു 8 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് മാത്രമേ നേടാനായുള്ളു. 15 റണ്‍സ് നേടിയ പ്രവീണ്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ റിജു, ചിന്ദു എന്നിവര്‍ 10 വീതം റണ്‍സ് നേടി. ജിഇഎസിനു വേണ്ടി സലീം രണ്ടും ദീപന്‍ ഒരു വിക്കറ്റും വീഴ്ത്തി.

സലീം പുറത്താകാതെ നേടിയ 27 റണ്‍സിന്റെയും ഡൊണാല്‍ഡിന്റെ 20 റണ്‍സിന്റെയും ബലത്തില്‍ ബ്ലൂസിനു മികച്ച തുടക്കമാണ് ലഭിച്ചത്. സലീം 14 പന്തില്‍ 3 സിക്സുകളുടെ സഹായത്തോടെയാണ് തന്റെ 27 റണ്‍സിലേക്ക് എത്തിയത്. ജിത്തിന്‍ ആണ് പുറത്തായ മറ്റൊരു ബാറ്റ്സ്മാന്‍. 5.5 ഓവറില്‍ 55/2 എന്ന സ്കോര്‍ സ്വന്തമാക്കിയാണ് ജിഇഎസ് ബ്ലൂസ് ജയം സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial