ക്രിസ് ലിന്‍ അഡിലെയ്ഡ് സ്ട്രൈക്കേഴ്സുമായി കരാറിലെത്തി, ദുബായ് ലീഗിൽ കളിക്കുവാന്‍ അനുമതിയും ലഭിച്ചു

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും ക്രിസ് ലിന്നും തമ്മിലുള്ള ശീത സമരം അവസാനിച്ചു. താരം ബിഗ് ബാഷിൽ കളിക്കുവാന്‍ അഡിലെയ്ഡ് സ്ട്രൈക്കേഴ്സുമായി കരാറിലെത്തി. ഇതോടെ താരത്തിന് ഐഎൽടി20 ലീഗില്‍ കളിക്കുവാനുള്ള അനുമതിയും ലഭിച്ചു.

14 ബിഗ് ബാഷ് മത്സരങ്ങളിൽ 11 എണ്ണം കളിച്ച ശേഷം താരത്തെ അഡിലെയ്ഡ് സ്ട്രൈക്കേഴ്സ് റിലീസ് ചെയ്യും. അതിന് ശേഷം യുഎഇ ഐഎൽടി20 ലീഗിൽ അദ്ദേഹം പങ്കെടുക്കും. ക്രിസ് ലിന്നിന് ബിഗ് ബാഷിൽ കരാര്‍ ഇല്ലാത്ത സാഹചര്യം വന്നപ്പോളാണ് താരം ഗള്‍ഫ് ജയന്റ്സുമായി കരാറിലെത്തിയത്.

തന്റെ തീരുമാനത്തിന് പിന്നിൽ മക്കള്‍ – ഡേവിഡ് വാര്‍ണര്‍

ബിഗ് ബാഷിലേക്ക് മടങ്ങിയെത്തുവാന്‍ തീരുമാനിച്ച ഡേവിഡ് വാര്‍ണര്‍ തന്റെ ഈ തീരുമാനത്തിന് കാരണക്കാര്‍ തന്റെ രണ്ട് മക്കള്‍ ആണെന്ന് പറഞ്ഞു. എന്റെ പെൺകുട്ടികള്‍ താന്‍ ബിഗ് ബാഷിൽ കളിക്കുവാന്‍ എത്തുന്നത് കാണുവാന്‍ ഇഷ്ടപ്പെടുന്നുവെന്ന് എന്നോട് വ്യക്തമാക്കി. അത് തന്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് വാര്‍ണര്‍ പറഞ്ഞു.

9 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആണ് ഡേവിഡ് വാര്‍ണര്‍ ബിഗ് ബാഷിലേക്ക് മടങ്ങിയെത്തുന്നത്. 2013ലാണ് താരം അവസാനമായി ടൂര്‍ണ്ണമെന്റിൽ കളിച്ചത്. ഐപിഎൽ പോലുള്ള ടൂര്‍ണ്ണമെന്റുകളിൽ സജീവമായി പങ്കെടുക്കുന്ന താരമാണ് ഡേവിഡ് വാര്‍ണര്‍.

 

Story Highlights: Warner says his daughters influenced his decision to return to Big Bash after 9 years.

വാര്‍ണര്‍ ബിഗ് ബാഷിലേക്ക് മടങ്ങിയെത്തുന്നു, സിഡ്നി തണ്ടറുമായി കരാര്‍

ഓസ്ട്രേലിയന്‍ മുന്‍ നിര താരം ഡേവിഡ് വാര്‍ണര്‍ ബിഗ് ബാഷിലേക്ക് മടങ്ങിയെത്തുന്നു. 9 വര്‍ഷത്തേ ഇടവേളയ്ക്ക് ശേഷം ആണ് വാര്‍ണര്‍ ബിഗ് ബാഷിലേക്ക് എത്തുന്നത്. സിഡ്നി തണ്ടറുമായി രണ്ട് വര്‍ഷത്തേ കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഓസ്ട്രേലിയയുടെ സിഡ്നി ടെസ്റ്റിന് ശേഷം താരം സിഡ്നി തണ്ടറിന്റെ അഞ്ച് ലീഗ് മത്സരങ്ങള്‍ക്ക് ടീമിനൊപ്പം ഉണ്ടാകും. അതിന് ശേഷം ടെസ്റ്റ് സംഘം ഇന്ത്യയിലേക്ക് യാത്രയാകും.

2013ലാണ് വാര്‍ണര്‍ അവസാനമായി ബിഗ് ബാഷിൽ കളിച്ചത്. താരത്തിനായി യുഎഇ ടി20 ലീഗ് രംഗത്തെത്തിയെങ്കിലും ഓസ്ട്രേലിയുടെ ടി20 ലീഗായ ബിഗ് ബാഷിൽ കളിക്കുവാന്‍ താരം തീരുമാനിച്ചു.

 

Story Highlights: David Warner returns to Big Bash after 9 years, and signs a deal with Sydney Thunder.

ക്രിസ് ലിന്നിന് അനുമതി പത്രം നൽകില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ

നിലവിൽ ബിഗ് ബാഷ് കരാര്‍ ഇല്ലെങ്കിലും ക്രിസ് ലിന്നിന് യുഎഇ ഐഎൽടി20 കളിക്കുന്നതിനായി അനുമതി പത്രം നൽകുന്നത് പരിഗണിക്കില്ലെന്ന് പറഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ. ബ്രിസ്ബെയിന്‍ ഹീറ്റ് റിലീസ് ചെയ്ത ക്രിസ് ലിന്നിന് നിലവിൽ ബിഗ് ബാഷ് കരാര്‍ ഇല്ല.

എന്നാൽ രാജ്യത്ത് ഇത്രയും വലിയ ലീഗ് നടക്കുമ്പോള്‍ ക്രിസ് ലിന്‍ മറ്റൊരു വിദേശ ലീഗിൽ കളിക്കുന്നത് ഇപ്പോള്‍ ഓസ്ട്രേലിയയിൽ വലിയ ചര്‍ച്ചകള്‍ക്ക് കാരണം ആയിട്ടുണ്ട്.

ഓസ്ട്രേലിയയുടെ സീസൺ അവസാനിച്ച ശേഷം മാത്രമേ ഇത്തരം അനുമതി പത്രങ്ങള്‍ നൽകാറുള്ളുവെന്നും അതാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സമീപനം എന്നുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വക്താവ് അറിയിച്ചത്.

ലിന്നിൽ നിന്ന് ഇതുവരെ അനുമതി പത്രത്തിനായി അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ണര്‍ ബിഗ് ബാഷിൽ കളിക്കുമെന്ന് സൂചന

2013ന് ശേഷം ഇതാദ്യമായി ഡേവിഡ് വാര്‍ണര്‍ ബിഗ് ബാഷിൽ കളിക്കുമെന്ന് സൂചന. താരത്തെ ബിഗ് ബാഷിൽ കളിപ്പിക്കുന്നതിനായി ക്രിക്കറ്റ് ഓസ്ട്രേലിയ ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് അറിയുന്നത്. യുഎഇയിൽ ആരംഭിക്കുവാന്‍ പോകുന്ന ഇന്റര്‍നാഷണൽ ലീഗ് ടി20യിൽ വാര്‍ണറെ കൊണ്ടുവരുവാന്‍ യുഎഇ ലീഗ് അധികാരികള്‍ ശ്രമിക്കുന്നുണ്ട്.

വാര്‍ണര്‍ ഇതിനായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സമീപിക്കുകയും ചെയ്തു. യുഎഇ ലീഗ് നൽകുന്ന വലിയ വിലയുടെ പകുതി മാത്രമാണ് ബിഗ് ബാഷിലെ ഏറ്റും ഉയര്‍ന്ന വേതനം ലഭിയ്ക്കുന്ന താരങ്ങള്‍ക്ക് പോലും ലഭിയ്ക്കുക. AUD 190000 ആയിരുന്ന ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ നൽകുന്നത്.

ഉസ്മാന്‍ ഖവാജ ബ്രിസ്ബെയിന്‍ ഹീറ്റിൽ

സിഡ്നി തണ്ടറിന്റെ ഏറ്റവും ഉയര്‍ന്ന റൺ സ്കോറര്‍ ആയ ഉസ്മാന്‍‍ ഖവാജ ക്ലബ് വിട്ടു. കുടുംബപരമായ കാരണങ്ങളാലാണ് താരത്തിന്റെ ഈ തീരുമാനം. താരം ബ്രിസ്ബെയിന്‍ ഹീറ്റുമായി 4 വര്‍ഷത്തെ കരാറിലെത്തിയിട്ടുണ്ട്.

ക്യൂന്‍സ്‍ലാന്‍ഡിലേക്ക് താരം മടങ്ങിയെത്തുമ്പോള്‍ തന്റെ നാട്ടിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് പ്രധാനം. വളരെ എളുപ്പമുള്ള തീരുമാനം ആയിരുന്നില്ല ഇതെന്നും എന്നാൽ കുടുംബത്തോടൊപ്പം ചെലവഴിക്കുവാനും അവരുടെ മുന്നിൽ കളിക്കാനിറങ്ങുന്നതും സന്തോഷപ്രധാനമായ കാര്യമാണെന്നും ഖവാജ വ്യക്തമാക്കി.

വിദേശ താരങ്ങളെ ഡ്രാഫ്ടിലൂടെ സ്വന്തമാക്കാം, പുതിയ തീരുമാനവുമായി ബിഗ് ബാഷ്

വരുന്ന ബിഗ് ബാഷ് പതിപ്പിൽ വിദേശ താരങ്ങളെ സ്വന്തമാക്കുവാന്‍ ഫ്രാഞ്ചൈസികള്‍ക്കായി ഡ്രാഫ്ട് സംവിധാനം ഒരുക്കി. ഡ്രാഫ്ട് സംവിധാനത്തിലൂടെ ടീമുകള്‍ക്ക് കുറഞ്ഞത് രണ്ട് താരങ്ങളെയോ കൂടിയത് മൂന്ന് താരങ്ങളെയോ സ്വന്തമാക്കാം.

അടുത്ത് രണ്ട് മൂന്ന് മാസങ്ങള്‍ക്കുള്ളിൽ ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുമെന്നാണ് അറിയുന്നത്. പ്ലാറ്റിനം, ഗോള്‍ഡ്, സിൽവര്‍, ബ്രോൺസ് എന്നിങ്ങനെ നാല് വിഭാഗത്തിലായിരിക്കും ഡ്രാഫ്ടിലെ താരങ്ങളെ ഉള്‍പ്പെടുത്തുക. പ്ലാറ്റിനം വിഭാഗത്തിൽ വരുന്ന താരങ്ങള്‍ക്കാവും ഏറ്റവും അധികം വേതനം ലഭിയ്ക്കുക.

റിക്കി പോണ്ടിംഗ് ഹോബാര്‍ട്ട് ഹറികെയിന്‍സില്‍

മുന്‍ ഓസ്ട്രേലിയന്‍ താരം റിക്കി പോണ്ടിംഗ് ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ ഹോബാര്‍ട്ട് ഹറികെയിന്‍സിന്റെ ഹെഡ് ഓഫ് സ്ട്രാറ്റജിയായി എത്തുന്നു. ഹോബാര്‍ട്ടിന് വേണ്ടി ബിഗ് ബാഷിൽ കളിച്ചിട്ടുള്ള താരമാണ് റിക്കി പോണ്ടിംഗ്.

മൂന്ന് വര്‍ഷത്തേക്കാണ് ഈ റോളിൽ പോണ്ടിംഗ് ചുമതല വഹിക്കുക. ടീമിന്റെ ഇനിയുള്ള സുപ്രധാന തീരുമാനങ്ങളിൽ വലിയ പങ്ക് ഇനി മുതൽ പോണ്ടിംഗിനായിരിക്കും.

11 വര്‍ഷത്തെ കരാറിന് അവസാനം, ക്രിസ് ലിന്‍ ബ്രിസ്ബെയിന്‍ ഹീറ്റിൽ നിന്ന് വിടവാങ്ങുന്നു

നീണ്ട 11 വര്‍ഷത്തെ കരാറിന് അവസാനം കുറിച്ച് ബ്രിസ്ബെയിന്‍ ഹീറ്റും ക്രിസ് ലിന്നും വിടവാങ്ങുന്നു. 32 വയസ്സുകാരന്‍ താരത്തിന് പുതിയ കരാര്‍ നൽകുന്നില്ലെന്ന് ബ്രിസ്ബെയിന്‍ ഹീറ്റ് തീരുമാനിക്കുകയായിരുന്നു. ബിഗ് ബാഷിന്റെ 11ാം സീസണിൽ ഹീറ്റ് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ലിന്‍ 2021-22 സീസണിന് മുമ്പ് തന്നെ ടീം ക്യാപ്റ്റന്‍സിയിൽ നിന്ന് രാജിവെച്ചിരുന്നു.

ബാബറിനെ ബിഗ് ബാഷിലെ ഏത് ടീമും സ്വന്തമാക്കുവാന്‍ ശ്രമിക്കും – ആരോൺ ഫിഞ്ച്

ബാബര്‍ അസമിന് ബിഗ് ബാഷിൽ കളിക്കുവാന്‍ താല്പര്യമുണ്ടെന്ന് തന്റെ ചോദ്യത്തിന് മറുപടിയായി പാക് താരം അറിയിച്ചുവെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ നായകന്‍ ആരോൺ ഫിഞ്ച്. തന്റെ ടീമായ മെൽബേൺ റെനഗേഡ്സിന് വേണ്ടി കളിക്കുവാന്‍ താല്പര്യമുണ്ടോ എന്നാണ് താന്‍ ചോദിച്ചതെന്നും നാളെ തന്റെ ടീം ബാബറിനെ അനൗൺസ് ചെയ്യുമെന്നും തമാശ രൂപേണ ഫിഞ്ച് പറഞ്ഞു.

എന്നാൽ ബാബറിനെ പോലെയുള്ള ഒരു താരം ബിഗ് ബാഷ് പോലെയുള്ള ടൂര്‍ണ്ണമെന്റിൽ വരുന്നത് ഏറെ ഗുണകരമാണെന്നും ഫിഞ്ച് പറഞ്ഞു. ബാബര്‍ ബിഗ് ബാഷിൽ കളിക്കുന്നുവെങ്കിൽ താരത്തെ ബിഗ് ബാഷിലെ ഏത് ഫ്രാഞ്ചൈസിയും സ്വന്തമാക്കുവാന്‍ രംഗത്തെത്തുമെന്നും ഫിഞ്ച് സൂചിപ്പിച്ചു.

ഉസ്മാൻ ഖവാജ സിഡ്നി തണ്ടറുമായുള്ള ബന്ധം അവസാനിപ്പിച്ചു

ബിഗ് ബാഷ് ലീഗിന്റെ (ബിബിഎൽ) ഫ്രാഞ്ചൈസിയായ സിഡ്‌നി തണ്ടറുമായുള്ള തന്റെ ഒരു പതിറ്റാണ്ട് പഴക്കമുള്ള ബന്ധം അവസാനിപ്പിക്കാൻ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഉസ്മാൻ ഖവാജ തീരുമാനിച്ചു. ഇടംകൈയ്യൻ ബാറ്റർ കുടുംബപരമായ കാരണങ്ങൾ പറഞ്ഞാണ് സൊഡ്നി തണ്ടേഴ്സുനായുള്ള കരാർ അവസാനിപ്പിച്ചത്. 2011ൽ ടൂർണമെന്റിന്റെ തുടക്കം മുതൽ സിഡ്നി തണ്ടേഴ്സിനെ ഫ്രാഞ്ചൈസിയെ പ്രതിനിധീകരിക്കുന്ന താരമാണ് ഖവാജ. 59 മത്സരങ്ങളിൽ നിന്ന് 1818 റൺസ് നേടിയ അദ്ദേഹം ടീമിന്റെ ഏറ്റവും ഉയർന്ന സ്‌കോററാണ്.

ഭാര്യ റേച്ചലിനൊപ്പമുള്ള രണ്ടാമത്തെ കുട്ടി വരാനിരിക്കുന്നതോടെ ജന്മനാടായ ബ്രിസ്ബേനിനോട് ചേർന്ന് താമസിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും അതാണ് ക്ലബ് വിടാനുള്ള കാരണം എന്നും ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരം ബ്രിസ്ബെനിലെ ഏതെങ്കിലും ക്ലബിൽ ചേരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സിഡ്നി സിക്സേഴ്സിനെ ചുരുട്ടിക്കെട്ടി ബിഗ് ബാഷ് കിരീടം സ്വന്തമാക്കി പെര്‍ത്ത്

സിഡ്നി സിക്സേഴ്സിനെതിരെ തകര്‍പ്പന്‍ വിജയവുമായി ബിഗ് ബാഷ് കിരീടം നേടി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്. ഇന്ന് നടന്ന ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് 25/4 എന്ന നിലയിൽ നിന്ന് 171/6 എന്ന സ്കോര്‍ നേടുകയായിരുന്നു. പിന്നീട് എതിരാളികളായ സിക്സേഴ്സിനെ 92 റൺസിന് എറിഞ്ഞൊതുക്കിയാണ് പെര്‍ത്ത് തങ്ങളുടെ നാലാം കിരീടം നേടിയത്. 79 റൺസിന്റെ തകര്‍പ്പിന്‍ വിജയം ആണ് പെര്‍ത്ത് കരസ്ഥമാക്കിയത്.

ഫൈനലില്‍ ഇത് മൂന്നാം തവണയാണ് സിക്സേഴ്സിനെ പെര്‍ത്ത് കീഴടക്കിയത്. ഇവര്‍ ഈ സീസണിൽ നാല് തവണ ഏറ്റുമുട്ടിയപ്പോള്‍ നാലിലും പെര്‍ത്തിനായിരുന്നു വിജയം. 42 റൺസ് നേടിയ ഡാനിയേൽ ഹ്യൂജ്സ് മാത്രമാണ് സിക്സേഴ്സിന് വേണ്ടി തിളങ്ങിയത്.

ആന്‍ഡ്രൂ ടൈ മൂന്ന് വിക്കറ്റുമായി പെര്‍ത്തിന്റെ ബൗളര്‍മാരിൽ തിളങ്ങിയപ്പോള്‍ ജൈ റിച്ചാര്‍ഡ്സൺ രണ്ട് വിക്കറ്റ് നേടി.

Exit mobile version