തകര്‍ന്നടിഞ്ഞ പെര്‍ത്തിന്റെ ഉയര്‍ത്തെഴുന്നേല്പിപ് സാധ്യമാക്കി ലാറി ഇവാന്‍സ്

ബിഗ് ബാഷ് ഫൈനലില്‍ സിഡ്നി സിക്സേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന് 171/6 എന്ന സ്കോര്‍. 25/4 എന്ന നിലയിലേക്ക് വീണ പെര്‍ത്തിനെ ആഷ്ടൺ ടര്‍ണറും ലാറി ഇവാന്‍സും ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 104 റൺസിന്റെ കൂട്ടുകെട്ടാണ് മത്സരത്തിൽ അഞ്ചാം വിക്കറ്റിൽ നേടിയത്.

ടര്‍ണര്‍ 54 റൺസ് നേടിയപ്പോള്‍ ലാറി ഇവാന്‍സ് 41 പന്തിൽ 76 റൺസുമായി പുറത്താകാതെ നിന്നു. നഥാന്‍ ലയണും സ്റ്റീവ് ഒക്കീഫേയും രണ്ട് വീതം വിക്കറ്റ് ആണ് നേടിയത്.

വലിയ മോഹങ്ങള്‍ വേണ്ട!!! സ്മിത്തിനോട് ക്രിക്കറ്റ് ഓസ്ട്രേലിയ

ബിഗ് ബാഷ് ഫൈനൽസിൽ സിഡ്നി സിക്സേഴ്സിന് വേണ്ടി കളിക്കുവാനുള്ള സ്മിത്തിന്റെ ആഗ്രഹം തള്ളിക്കളഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ. സ്മിത്തിന് വേണ്ടി അപേക്ഷ ഫ്രാഞ്ചൈസി നല്‍കിയെങ്കിലും അത് ബോര്‍ഡ് നിരസിക്കുകയായിരുന്നു.

ന്യൂസിലാണ്ടുമായുള്ള ഏകദിന പരമ്പര മാറ്റി വെച്ചതോടെയാണ് സ്മിത്ത് പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെതിരെയുള്ള മത്സരം കളിക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ചത്. താരം മെൽബേണിലേക്ക് പേപ്പര്‍വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുവാന്‍ എത്തിയെന്നാണ് ലഭിയ്ക്കുന്ന വിവരം.

എന്നാൽ സ്മിത്തിന് വേണ്ടി നിയമം മാറ്റേണ്ടതില്ലെന്ന് സ്റ്റേറ്റ് സിഇഒമാര്‍ നല്‍കിയ ഉപദേശമാണ് ബോര്‍ഡ് താരത്തിന് അവസരം നിഷേധിക്കുവാന്‍ കാരണം എന്നാണ് അറിയുന്നത്.

പകരക്കാരായി എത്തുന്ന താരങ്ങള്‍ പ്രാദേശിക താരങ്ങളുടെ പൂളിൽ നിന്ന് മാത്രം ആകണമെന്നാണ് ബിഗ് ബാഷിലെ നിയമം.

ദി ബിഗ് ഷോ!!!! ഹോബാര്‍ട്ട് ഹറികെയിന്‍സിനെ തല്ലിയോടിച്ച് മാക്സ്വെൽ

ബിഗ് ബാഷിലെ നോക്ക്ഔട്ട് മത്സരങ്ങളിലെ അവസാന മത്സരത്തിൽ ആളിക്കത്തി ഗ്ലെന്‍ മാക്സ്വെൽ. ഇന്ന് മെൽബേൺ സ്റ്റാര്‍സിന് വേണ്ടി 64 പന്തിൽ 154 റൺസ് നേടിയ മാക്സ്വെല്ലിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗിന് മുന്നിൽ ഹോബാര്‍ട്ട് ഹറികെയിന്‍സ് ബൗളര്‍മാര്‍ ഓടിയൊളിക്കുന്ന കാഴ്ചയാണ് കണ്ടത്.

2 വിക്കറ്റ് നഷ്ടത്തിൽ 273 റൺസാണ് മെൽബേൺ സ്റ്റാര്‍സ് നേടിയത്. മാക്സ്വെല്ലിന് പിന്തുണയുമായി 31 പന്തിൽ 75 റൺസ് നേടി മാര്‍ക്കസ് സ്റ്റോയിനിസും അടിച്ച് തകര്‍ക്കുകയായിരുന്നു. മാക്സ്വെൽ സ്റ്റോയിനിസ് കൂട്ടുകെട്ട് 54 പന്തിൽ 132 റൺസാണ് നേടിയത്.

ബിഗ് ബാഷിൽ നിന്ന് പിന്മാറുന്നതായി അറിയിച്ച് ജെയിംസ് പാറ്റിന്‍സൺ

മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ ജെയിംസ് പാറ്റിന്‍സൺ ബിഗ് ബാഷിൽ നിന്ന് പിന്മാറി. മെൽബേൺ റെനഗേഡ്സ് താരത്തിന്റെ ഈ തീരുമാനത്തിന് കാരണം ലീഗിൽ ഉയര്‍ന്ന് വന്ന കൊറോണ കേസുകളുടെ എണ്ണം ആണെന്നാണ് സൂചന.

താരം ബബിള്‍ ഫറ്റീഗും ഫിസിക്കൽ സോറ്‍നെസ്സും ആണ് കാരണമായി പറഞ്ഞിരിക്കുന്നത്. നേരത്തെ മാത്യു വെയിഡ്, പീറ്റര്‍ നെവിൽ എന്നീ മറ്റ് ഫ്രാഞ്ചൈസി താരങ്ങളും പിന്മാറുവാന്‍ തീരുമാനിച്ചിരുന്നു.

മാക്സ്വെൽ കോവിഡ് പോസിറ്റീവ്

മെൽബേൺ സ്റ്റാര്‍സ് നായകനും ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടറുമായ ഗ്ലെന്‍ മാക്സ്വെൽ കോവിഡ് ബാധിതനായി. ബിഗ് ബാഷിനിടെ നടത്തിയ പരിശോധനയിലാണ് താരം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

ബിഗ് ബാഷിൽ പരക്കെ കോവിഡ് കേസുകള്‍ ഉയരുന്ന കാഴ്ചയാണ് കണ്ട് വരുന്നത്. ഹീറ്റിന്റെ ഇന്നത്തെ മത്സരം ഉപേക്ഷിക്കുന്ന തരത്തിലേക്ക് ഹീറ്റ് നിരയിൽ 10 താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കോവിഡ് ഇത്തരത്തിൽ പരക്കുന്നതിനിടെയും ടൂര്‍ണ്ണമെന്റുമായി മുന്നോട്ട് പോകുവാനാണ് ബിഗ് ബാഷ് സംഘാടകര്‍ ശ്രമിക്കുന്നത്.

 

ടീമിലെ 15 പേര്‍ പോസിറ്റീവ്, ഹീറ്റിന്റെ മത്സരം ഉപേക്ഷിച്ച്

കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും ഉള്‍പ്പെടെ 15 പേര്‍ പോസിറ്റീവ് ആയതോടെ ബ്രിസ്ബെയിന്‍ ഹീറ്റിന്റെ ഇന്നത്തെ മത്സരം ഉപേക്ഷിച്ചു. 10 താരങ്ങളും 5 സപ്പോര്‍ട്ട് സ്റ്റാഫുമാണ് കോവിഡ് ബാധിതരായത്.

ഇന്ന് സിഡ്നി സിക്സേഴ്സിനെതിരെ ആയിരുന്നു ടീമിന്റെ മത്സരം. കഴിഞ്ഞ ദിവസം മെൽബേൺ സ്റ്റാര്‍സ് രണ്ടാം നിര ടീമുമായി ടൂര്‍ണ്ണമെന്റ് കളിക്കേണ്ടി വന്നിരുന്നു. ഇന്ന് നടക്കുന്ന അഡിലെയ്ഡ് സ്ട്രൈക്കേഴ്സ് ഹോബാര്‍ട്ട് ഹറികെയിന്‍സ് മത്സരം മുന്‍ നിശ്ചയിച്ച പോലെ നടക്കുമെന്ന് അറിയിച്ചു.

ഹീറ്റ് ക്യാമ്പിൽ കൊറോണ, മത്സര ക്രമത്തിൽ അവസാന നിമിഷ മാറ്റവുമായി ബിഗ് ബാഷ്

ബിഗ് ബാഷിലെ മത്സര ക്രമത്തിൽ മാറ്റം. ബ്രിസ്ബെയിന്‍ ഹീറ്റ് ക്യാമ്പിൽ കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകള്‍ എത്തിയതോടെയാണ് ഈ തീരുമാനം. ഹീറ്റിന്റെ മത്സരം മാറ്റി ജനുവരി 4ന് സിഡ്നി സിക്സേഴ്സും പെര്‍ത്ത് സ്കോര്‍ച്ചേഴ്സും കളിക്കും.

നേരത്തെ മെൽബേൺ സ്റ്റാര്‍സും സിഡ്നി തണ്ടറും തമ്മിലുള്ള മത്സരവും ക്രിക്കറ്റ് ഓസ്ട്രേലിയ മാറ്റിയിരുന്നു. ഇതിന് ശേഷം സ്റ്റാര്‍സും സ്കോര്‍ച്ചേഴ്സും തമ്മിലുള്ള മത്സരവും മാറ്റിയിരുന്നു.

ഫിഞ്ചിന് അർധ സെഞ്ച്വറി, മെൽബൺ റെനഗേഡ്സിന് വിജയം

മെൽബൺ ടീമുകളായ മെൽബൺ സ്റ്റാർസും മെൽബൺ റെനഗേഡ്സും ഏറ്റുമുട്ടിയ ബിഗ് ബാഷ് മത്സരത്തിൽ റെനഗേഡ്സിന് വിജയം. ഇന്ന് ആദ്യം ബാറ്റു ചെയ്ത മെൽബൺ സ്റ്റാർസിനെ 126ൽ ഒതുക്കാൻ റെനഗേഡ്സിന് ആയിരുന്നു. 29 പന്തിൽ 41 റൺസ് എടുത്ത കാർട്റൈറ്റ് മാത്രമാണ് സ്റ്റാർസിനായി തിളങ്ങിയത്‌. റിച്ചാർഡ്സൺ, ടോപ്ലി, മാഡിൻസൺ എന്നിവർ റെനഗേഡ്സിനായി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

രണ്ടാമത് ബാറ്റു ചെയ്ത റെനഗേഡ്സ് 18 ഓവർ കൊണ്ട് വിജയ ലക്ഷ്യം മറികടന്നു. ഓപ്പണർ ഫിഞ്ച് 40 പന്തിൽ 50 റൺസുമായി ടോപ് സ്കോറർ ആയി. 21 റൺസുമായി മാർഷും തിളങ്ങി. ഈ ജയത്തോടെ റെനഗേഡ്സിന് 8 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുകൾ ആയി.

ഷദബ് ഖാന്‍ സിഡ്നി സിക്സേഴ്സിന് വേണ്ടി കളിക്കും

ബിഗ് ബാഷിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ ഷദബ് ഖാനെ സ്വന്തമാക്കി സിഡ്നി സിക്സേഴ്സ്. നിലവിലെ ചാമ്പ്യന്മാരാണ് സിക്സേഴ്സ്. ഇപ്പോള്‍ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള സിഡ്നി സിക്സേഴ്സിന് പരിക്ക് തിരിച്ചടിയായിട്ടുണ്ട്.

സ്പിന്നര്‍ ബെന്‍ മാനെന്റിയുടെയും സ്റ്റീവ് ഒക്കീഫേയുടെയും പരിക്കാണ് ടീമിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. ഇത് കൂടാതെ ടോം കറനും പരിക്കിന്റെ പിടിയിലാണ്.

ടോം കുറാൻ ഇനി ബിഗ് ബാഷിൽ ഇല്ല

സിഡ്നി സിക്സേഴ്സിന്റെ ഫാസ്റ്റ് ബൗളർ ടോം കുറാൻ ബിബിഎൽ 2021-22 ലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് മാറിനിൽക്കും. തന്റെ മുതുകിന് ഏറ്റ പരിക്കാണ് കുറാന് പ്രശ്നമായിരിക്കുന്നത്. താരം കൂടുതൽ ചികിത്സകൾക്കായി ഉടൻ ഇംഗ്ലണ്ടിലേക്ക് മടങ്ങും. ഈ സീസണിൽ നാല് മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റ് വീഴ്ത്തിയ കുറാനായിരുന്നു. 2019-2020 കിരീടം നേടിയ കാമ്പെയ്‌നിൽ ടീമിന്റെ എറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായിരുന്നു അദ്ദേഹം. കഴിഞ്ഞ സീസണിൽ കൊറോണ യാത്ര വിലക്ക് കാരണം കുറാൻ ബിബിഎല്ലിൽ കളിച്ചിരുന്നില്ല.

സ്പിന്നർമാരായ ബെൻ മനെന്റി, സ്റ്റീവ് ഒക്കീഫ് എന്നിവരുടെ സേവനവും നിലവിലെ ചാമ്പ്യൻമാർക്ക് പരിക്കുമൂലം നഷ്ടമാകും.

അടിച്ചു തകർത്ത് ജോഷ് ഫിലിപ്പെ, മാക്സ്‌വെലിന്റെ സെഞ്ച്വറിയെയും കീഴ്പ്പെടുത്തി സിഡ്നി സിക്സേഴ്സിൻ ജയം

ബിഗ് ബാഷ് ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ സിഡ്നി സിക്സേഴ്സിന് ഏഴു വിക്കറ്റ് വിജയം. ഇന്ന് മെൽബൺ സ്റ്റാർസ് ഉയർത്തിയ 178 റൺസിന്റെ വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ ആണ് സിഡ്നി സിക്സേഴ്സ് മറികടന്നത്. 61 പന്തിൽ 99 റൺസ് എടുത്ത് പുറത്താകാതെ നിന്ന് ജോഷ് ഫിലിപ്പെ ആണ് സിക്സേഴ്സിന്റെ ഹീറോ. 2 സിക്സും 11 ഫോറും അടങ്ങുന്നതായുരുന്നു ഫിലിപ്പെയുടെ ഇന്നിങ്സ്. 19 പന്തിൽ 25 റൺസ് എടുത്ത് പുറത്താകാതെ നിന്ന സിൽകും വിജയത്തിലേക്ക് ടീമിനെ എത്തിക്കാൻ കൂടെ ഉണ്ടായിരുന്നു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത മെൽബൺ സ്റ്റാർസ് മാക്സ്‌വൈന്റെ സെഞ്ച്വറിയുടെ മികവിലാണ് 177 റൺസ് എടുത്തത്. 57 പന്തിൽ 103 റൺസ് ആണ് മാക്സ്‌വെൽ അടിച്ചു കൂട്ടിയത്. 12 ഫോറും 3 സിക്സും ഇന്ന് മാക്സ്‌വെൽ അടിച്ചു.

ആന്ദ്രേ റസ്സൽ ബിഗ് ബാഷിൽ മെൽബൺ സ്റ്റാർസിന് വേണ്ടി കളിക്കും

ഈ വർഷത്തെ ബിഗ് ബാഷിൽ മെൽബൺ സ്റ്റാർസിന് വേണ്ടി വെസ്റ്റിൻഡീസ് താരം ആന്ദ്രേ റസ്സൽ കളിക്കും. ബിഗ് ബാഷിൽ അഞ്ച് മത്സരങ്ങളിൽ ആവും ആന്ദ്രേ റസ്സൽ മെൽബൺ സ്റ്റാർസിനു വേണ്ടി കളിക്കുക. നേരത്തെ സിഡ്‌നി തണ്ടേഴ്സൈനു വേണ്ടി മൂന്ന് സീസൺ കളിച്ചിട്ടുള്ള താരമാണ് ആന്ദ്രേ റസ്സൽ.

വെള്ളിയാഴ്ച നടക്കുന്ന സിഡ്‌നി തണ്ടേഴ്സിനെതിരായ മത്സരത്തിൽ റസ്സൽ കളിക്കുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഹാരിസ് റഹൂഫിനെയും മെൽബൺ സ്റ്റാർസ് സ്വന്തമാക്കിയിരുന്നു. എന്നാൽ ഡിസംബർ 27ന് മാത്രമാവും താരം ടീമിനൊപ്പം ചേരുക.

Exit mobile version