മടങ്ങി വരവ് ഉഷാറാക്കി മാക്സ്വെല്‍, ബിഗ് ബാഷില്‍ വെടിക്കെട്ട് പ്രകടനം

10.75 കോടി രൂപയുടെ മൂല്യവുമായി കിംഗ്സ് ഇലവന്‍ പഞ്ചാബിലേക്കെത്തിയ ഗ്ലെന്‍ മാക്സ്വെല്‍ ബിഗ് ബാഷിലൂടെ ക്രിക്കറ്റിലേക്കുള്ള തന്റെ മടങ്ങി വരവ് ഉജ്ജ്വലമാക്കിയിരിക്കുകയാണ്. ഇന്ന് മെല്‍ബേണ്‍ സ്റ്റാര്‍സിന് വേണ്ടി ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെയുള്ള മത്സരത്തില്‍ മാക്സ്വെല്ലിന്റെ പ്രകടനം മാത്രമാണ് സ്റ്റാര്‍സ് നിരയില്‍ ശ്രദ്ധേയമായി നിന്നത്.

വെറും 23 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയ മാക്സ്വെല്ലിന്റെ ബാറ്റിംഗ് പ്രകടനമാണ് സ്റ്റാര്‍സിനെ167/7 എന്ന സ്കോറിലേക്ക് നയിച്ചത്. 39 പന്തില്‍ നിന്ന് 83 റണ്‍സ് നേടി ഇന്നിംഗ്സിന്റെ അവസാന ഓവറിലാണ് മാക്സ്വെല്‍ പുറത്തായത്. 7 ഫോറും 5 സിക്സുമാണ് താരം നേടിയത്.

Previous article“ലിവർപൂൾ വിജയത്തിന് അടിമപ്പെട്ടു”
Next articleടോബി 2023 വരെ സ്പർസിൽ തുടരും