“ലിവർപൂൾ വിജയത്തിന് അടിമപ്പെട്ടു”

ലിവർപൂൾ വിജയത്തിന് അടിമപ്പെട്ടു പോയി എന്ന് ലിവർപൂളിന്റെ മധ്യനിര താരം ആദം ലല്ലാന. നാളെ ക്ലബ് ലോകകപ്പ് ഫൈനലിൽ ബ്രസീലിയൻ ക്ലബായ ഫ്ലമെംഗോയെ നേരിടാൻ ഇരിക്കുകയാണ് ലിവർപൂൾ. പ്രീമിയർ ലീഗിൽ ഈ സീസണിൽ ഒരു മത്സരം ഒഴികെ ബാക്കി ഒക്കെ വിജയിച്ച ലിവർപൂളിന് വിജയം ഒരു ലഹരി പോലെ ആയി മാറിയിരിക്കുകയാണ് എന്ന് ലലാന പറഞ്ഞു.

ഒരു കിരീടം നേടിയാൽ അടുത്ത കിരീടം മാത്രമാണ് ഇപ്പോൾ ഈ ക്ലബിന്റെ ലക്ഷ്യം. ഇപ്പോൾ യൂറോപ്യൻ ചാമ്പ്യന്മാരായ തങ്ങൾ ഉടൻ തന്നെ ക്ലബ് ലോകകപ്പ് ചാമ്പ്യന്മാരും ആകുമെന്നും ലല്ലാന പറഞ്ഞു. എതിരാളികളായ ഫ്ലമെംഗോയെ ബഹുമാനിക്കുന്നു. അവരുടെ മത്സരം കണ്ടിരുന്നു. അവർ ആക്രമിച്ചു കളിക്കുന്ന ടീമാണ് എന്നും ലലാന പറഞ്ഞു

Previous article“കേരള ബ്ലാസ്റ്റേഴ്സിനെ ഭയക്കുന്നില്ല” – ചെന്നൈയിൻ കോച്ച്
Next articleമടങ്ങി വരവ് ഉഷാറാക്കി മാക്സ്വെല്‍, ബിഗ് ബാഷില്‍ വെടിക്കെട്ട് പ്രകടനം