ടോബി 2023 വരെ സ്പർസിൽ തുടരും

ടോട്ടൻഹാമിന്റെ ബെൽജിയൻ സെന്റർ ബാക്ക് ടോബി ആൽഡർവിയേർൽഡ് ക്ലബുകായി പുതിയ കരാർ ഒപ്പുവെച്ചു. 2023വരെ സ്പർസിൽ തുടരാനുള്ള കരാർ ആൺ ആൽഡർവിയേർൽഡ് ഒപ്പുവെച്ചത്. നേരത്തെ താരം ക്ലബ് വിടും എന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ജോസെ മൗറീനീയുടെ സാന്നിദ്ധ്യം ആണ് താരത്തിന്റെ തീരുമാനം മാറ്റി പുതിയ കരാർ ഒപ്പുവെക്കാൻ പ്രേരിപ്പിച്ചത്. 2015ൽ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നായിരുന്നു താരം സ്പർസിൽ എത്തിയത്.

ഇതുവരെ സ്പർസിൽ 179 മത്സരങ്ങൾ ടോബി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ സ്പർസ് കളിച്ച 58 മത്സരങ്ങളിൽ 50ലും ടോബി ഇറങ്ങിയിരുന്നു. സ്പർസിന്റെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെയുള്ള യാത്രയിലും ടോബി വലിയ പങ്കുവഹിച്ചിരുന്നു. ബെൽജിയം ദേശീയ ടീമിനായി 98 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം കൂടിയാണ് ആൽഡെർവിയെർൾഡ്.

Previous articleമടങ്ങി വരവ് ഉഷാറാക്കി മാക്സ്വെല്‍, ബിഗ് ബാഷില്‍ വെടിക്കെട്ട് പ്രകടനം
Next articleകേരള ബ്ലാസ്റ്റേഴ്സിനെതിരെ സി കെ വിനീത് നേടിയ ഗോളിന് പുരസ്കാരം