ഓസ്ട്രേലിയയില്‍ പുതിയ കോച്ചിംഗ് ദൗത്യവുമായി ലേമാന്‍

- Advertisement -

ഓസ്ട്രേലിയയില്‍ പുതിയ കോച്ചിംഗ് ദൗത്യവുമായി മുന്‍ ദേശീയ കോച്ച് ഡാരെന്‍ ലേമാന്‍. അടുത്ത രണ്ട് വര്‍ഷത്തേക്ക് ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ ബ്രിസ്ബെയിന്‍ ഹീറ്റിന്റെ കോച്ചായുള്ള ദൗത്യമാണ് ലേമാന്‍ ഏറ്റെടുക്കുന്നത്. നിലവിലെ കോച്ച് ഡാനിയേല്‍ വെട്ടോറിയ്ക്ക് പകരമാണ് ലേമാന്‍ എത്തുന്നത്. ക്ലബ്ബില്‍ നാല് വര്‍ഷത്തെ സേവനത്തിനു ശേഷം കരാര്‍ പുതുക്കേണ്ടെന്ന് വെട്ടോറി സ്വയം തീരുമാനിക്കുകയായിരുന്നു.

2012-13 സീസണില്‍ ഹീറ്റിനെ പരിശീലിപ്പിച്ച ശേഷമാണ് ഡാരെന്‍ ലേമാന്‍ ഓസ്ട്രേലിയുടെ ദേശീയ കോച്ച് എന്ന ദൗത്യം ഏറ്റെടുക്കുവാനായി വിട പറഞ്ഞത്. പന്ത് ചുരണ്ടല്‍ വിവാദത്തെതുടര്‍ന്ന് ലേമാന്‍ തന്റെ ഓസ്ട്രേലിയന്‍ കോച്ച് പദവി ഒഴിയുകയായിരുന്നു.

Advertisement