ഭുവനേശ്വര്‍ കുമാര്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ ഫിറ്റ്നെസ് റിഹാബിലിറ്റേഷന്‍ തുടരുന്നു

- Advertisement -

ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്ക് മുമ്പ് ഭുവനേശ്വര്‍ കുമാര്‍ ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ കടുത്ത പരിശീലനത്തില്‍ ഏര്‍പ്പെടും. ഫിറ്റ്നെസ് റിഹാബിലിറ്റേഷന്‍ പ്രവര്‍ത്തികളുമായി താരം മുന്നോട്ട് പോകുന്നുവെന്നാണ് അറിയുന്നത്. ബിസിസിഐയുടെ മെഡിക്കല്‍ ടീം താരത്തിന്റെ ഫിറ്റ്നെസ് പരിശോധന യഥാക്രമം നടത്തുമെന്നും അറിയുവാന്‍ കഴിയുന്നു.

മെഡിക്കല്‍ ടീം നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം മാത്രമാവും ബിസിസിഐ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഭുവനേശ്വര്‍ കുമാറിന്റെ ഉള്‍പ്പെടുത്തലെന്നും ബിസിസിഐ അറിയിച്ചു. ഓഗസ്റ്റ് 1നു എഡ്ജ്ബാസ്റ്റണിലാണ് ആദ്യ ടെസ്റ്റ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement