കോതമംഗലം സ്വദേശി സാഗർ അലി കൊൽക്കത്ത ഫുട്ബോൾ ലീഗിൽ

ഒരു മലയാളി കൂടെ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ. എറണാകുളം കോതമംഗലം സ്വദേശിയായ മുഹമ്മദ് സാഗർ അലിയാണ് പുതുതായി കൊൽക്കത്തൻ ക്ലബുമായി കരാറിൽ എത്തിയിരിക്കുന്നത്. സെന്റർ ബാക്കായ സാഗർ അലി പതചക്രയുമായാണ് കരാറിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ മധ്യഭാരതിനായി കളിച്ച സാഗർ ഈ സീസണിൽ പതചക്രയ്ക്ക് ഒപ്പം തുടരും.

25കാരനായ സാഗർ മുമ്പ് ഡെൽഹി യുണൈറ്റഡിനായും എയർ ഇന്ത്യയ്ക്കായും കളിച്ചിട്ടുണ്ട്. സെന്റർ ബാക്കായി മാത്രമായല്ല ഡിഫൻസീവ് മിഡ്ഫീൽഡറുടെ റോളിലും സാഗർ തിളങ്ങിയിട്ടുണ്ട്. സായി കൊല്ലത്തിനു വേണ്ടി കളിച്ചായിരുന്നു സാഗർ ആദ്യം ശ്രദ്ധ നേടിയത്. പിന്നീട് കൊച്ചിൻ ക്ലബായ ഈഗിൾസിനായി സെക്കൻഡ് ഡിവിഷനും കളിച്ചിരുന്നു‌.

2013-14 സീസണിൽ ഏജീസിലും, 2014-15 സീസണിൽ എയർ ഇന്ത്യയിലുമായിരുന്നു സാഗർ. ഡെൽഹി യുണൈറ്റഡിനായി സെക്കൻഡ് ഡിവിഷൻ കളിച്ച സീസണിൽ ഡെൽഹി യുണൈറ്റഡ് ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മികച്ച പ്രകടനം നടത്തി ഐലീഗ് ക്ലബിലോ ഐ എസ് എൽ ക്ലബുകളിലോ എത്താ‌ൻ സാഗറിന് കഴിയുമെന്നാണ് കേരള ഫുട്ബോൾ പ്രേമികൾ കരുതുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial