2003ന് ശേഷം ആദ്യമായി സൗദി-ഈജിപ്ത് സൂപ്പർ കപ്പ്

- Advertisement -

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരു സൗദി ഈജിപ്ത് സൂപ്പർ കപ്പ് നടക്കും. ഇരു രാജ്യത്തെയും ചാമ്പ്യൻ ക്ലബുകൾ തമ്മിൽ നേർക്കുനേർ വരുന്ന പോരാട്ടമാകും സൂപ്പർ കപ്പ്. സൗദിയിൽ നിന്ന് സൗദി പ്രൊലീഗ് ചാമ്പ്യന്മാരായ അൽ ഹിലാലും, കിംഗ്സ് കപ്പ് ചാമ്പ്യന്മാരായ അൽ ഇത്തിഹാദും ടൂർണമെന്റിൽ പങ്കെടുക്കും. ഈജിപ്തിൽ നിന്ന് ലീഗ് ചാമ്പ്യന്മാരായ അൽ അഹ്ലിയും, ഈജിപ്ത് ചാമ്പ്യൻസ് കപ്പ് ജേതാക്കളായ സമലെകുമാണ് പങ്കെടുക്കുക.

ഓഗസ്റ്റ് ആദ്യ വാരമാകും സൂപ്പർ കപ്പ് നടക്കാൻ സാധ്യത. ഇതിനു മുമ്പ് 2001ലും 2003ലുമാണ് സൗദി-ഈജിപ്ത് സൂപ്പർ കപ്പ് നടന്നിട്ടുള്ളത്. അവസാനമായി നടന്നപ്പോൾ സമലെക് ആയിരുന്നു ചാമ്പ്യന്മാർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement