ഭുവനേശ്വര്‍ വീണ്ടും കളത്തിലേക്ക്

- Advertisement -

പരിക്കേറ്റതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഭുവനേശ്വര്‍ കുമാര്‍ വീണ്ടും ഫിറ്റെന്ന് അറിയിച്ച് ബിസിസിഐ. താരത്തിനെ ചതുര്‍ രാഷ്ട്ര ടൂര്‍ണ്ണമെന്റിലേക്കുള്ള ഇന്ത്യ എ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ബിസിസിഐ അറിയിച്ചു. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെയുള്ള അടുത്ത മത്സരത്തില്‍ ടീമിനു വേണ്ടി താരം കളിക്കുമെന്നും അറിയുന്നു. ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം ഏകദിനത്തിനിടെ ജൂലൈ 17നു ആണ് അവസാനമായി ഭുവനേശ്വര്‍ കുമാര്‍ കളിച്ചത്. അതിനു ശേഷം പുറം വേദന കൂടുതല്‍ വഷളായതോടെ താരത്തിനെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

ബുധനാഴ്ച ഓഗസ്റ്റ് 29നാണ് ഇന്ത്യ എയുടെ അടുത്ത മത്സരം. ഇന്ത്യ എ യും ദക്ഷിണാഫ്രിക്ക എ ടീം ഫൈനലില്‍ കയറാതെ പുറത്തായതിനാല്‍ അടുത്ത മത്സരം അപ്രസക്തമാണ്.

Advertisement