കോമന് പകരക്കാരനെ വാങ്ങില്ലെന്ന് ബയേൺ പ്രസിഡന്റ്

- Advertisement -

പരിക്കേറ്റ ദീർഘ കാലം കളത്തിനു പുറത്തായ ബയേൺ മ്യൂണിക് താരം കിങ്സ്ലി കോമന് പകരക്കാരനെ കൊണ്ട് വരാൻ ക്ലബ് ഉദ്ദേശിക്കുന്നില്ലെന് ബയേൺ മ്യൂണിക് പ്രസിഡന്റ് ഉലി ഹോനെസ്സ്. ഹോഫൻഹെയിമിനെതിരായ ബുണ്ടസ് ലീഗയിലെ തങ്ങളുടെ ആദ്യ മത്സരത്തിലാണ് കോമന് പരിക്കേറ്റത്. മൂന്ന് മാസത്തോളം താരം കളത്തിനു പുറത്തായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

പരിക്കേറ്റ താരത്തിന്റെ ശസ്‌ത്രക്രിയ കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു. പി.എസ്.ജി താരം ഡ്രാക്സ്ലർ, ലിയോൺ ബെയ്‌ലി, ആന്റണി മാർഷ്യൽ തുടങ്ങിയവരെ ബയേൺ സ്വന്തമാക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു,.

Advertisement