കഴിഞ്ഞാഴ്ചകളിലേക്കാള്‍ കായിക മത്സരങ്ങള്‍ പുനരാരംഭിക്കുവാനുള്ള മെച്ചപ്പെട്ട സാഹചര്യമാണ് ഇപ്പോളുള്ളത്

Photo: Twitter/@englandcricket
- Advertisement -

കൊറോണ മൂലം കായിക മത്സരങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്ന സമയത്ത് സ്ഥിതി മെച്ചപ്പെട്ട് വരികയാണെന്നാണ് തന്റെ വിലയിരുത്തലെന്ന് പറഞ്ഞ് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. കഴിഞ്ഞ ഒരു മാസമായി ആളുകളെല്ലാം ബുദ്ധിമുട്ടുകയാണെന്ന് പറഞ്ഞ ഓയിന്‍ മോര്‍ഗന്‍ എന്നാല്‍ കഴിഞ്ഞ ആഴ്ചത്തെക്കാള്‍ മെച്ചപ്പെട്ട സ്ഥിതിയാണ് ഈ ആഴ്ചയെന്നാണ് ലഭിയ്ക്കുന്ന വിവരമെന്ന് പറഞ്ഞു.

അതിനര്‍ത്ഥം കഴിഞ്ഞ മൂന്നാഴ്ചയെക്കാള്‍ കായിക മത്സരങ്ങള്‍ തിരികെ വരുവാനുള്ള മെച്ചപ്പെട്ട സാഹചര്യമാണ് ഈ ആഴ്ചയുള്ളതാണെന്ന് താരം പറഞ്ഞു. സ്ഥിതിയെല്ലാം പൂര്‍ണ്ണമായും മെച്ചപ്പെട്ടുവെന്നല്ല താന്‍ പറയുന്നതെന്നും എന്നാല്‍ നേരിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മോര്‍ഗന്‍ വ്യക്തമാക്കി.

ഒരു ഘട്ടത്തില്‍ അടുത്ത 4-6 മാസം വരെ കളി നടക്കുമോ ഇല്ലയോ എന്നറിയാന്‍ പറ്റാത്ത സ്ഥിതിയുണ്ടായിുന്നു, എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഉപാധികളോടെ ക്രിക്കറ്റ് നടക്കുമെന്നാണ് അറിയുന്നതെന്നും ഓയിന്‍ മോര്‍ഗന്‍ വ്യക്തമാക്കി.

Advertisement