ലോകകപ്പ് നേടിയ അതേ ആത്മാനുഭൂതി, ഇത് കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം: കോഹ്‍ലി

ലോകകപ്പ് വിജയിച്ച ടീമില്‍ അംഗമായിരുന്നപ്പോള്‍ താന്‍ അന്ന് വളരെ ചെറുപ്പമായിരുന്നു. ടീമിലെ സീനിയര്‍ താരങ്ങളില്‍ പലരും അന്ന് വികാരഭരിതരാകുന്നത് താന്‍ കണ്ടിരുന്നു. ഇന്ന് അതെ വികാരങ്ങളിലൂടെയാണ് താന്‍ കടന്ന് പോകുന്നത്. ഇതുവരെയുള്ള തന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമാണ് ഓസ്ട്രേലിയയിലെ ഈ പരമ്പര വിജയമെന്നും കോഹ്‍ലി പറഞ്ഞു. ഏഷ്യയില്‍ നിന്നുള്ള ഒരു ടീം ആദ്യമായാണ് ഓസ്ട്രേലിയയില്‍ പരമ്പര സ്വന്തമാക്കുന്നത്. ഈ പരമ്പര വിജയം ടീമിനു പുതിയൊരു ഐഡന്റിറ്റി നല്‍കുമെന്നും കോഹ്‍ലി പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഞങ്ങള്‍ ശരിയായ ദിശയിലാണെന്ന ബോധം ഞങ്ങള്‍ക്കുണ്ടായിരുന്നു, അതാണ് ഇന്നിവിടെ പൂര്‍ത്തീകരിച്ചിരിക്കുന്നതെന്നും കോഹ്‍ലി പറഞ്ഞു. ഈ ടീമിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ കോഹ്‍ലി, അവര്‍ ക്യാപ്റ്റനെ മികച്ച ഫലങ്ങള്‍ നേടിക്കൊടുക്കുവാന്‍ സഹായിക്കുന്നുവെന്നും പറഞ്ഞു.

Previous articleറിക്കി പോണ്ടിംഗ് ഒന്നിവിടെ ശ്രദ്ധിക്കൂ, താങ്കള്‍ പഴിച്ച പുജാരയാണ് പരമ്പരയിലെ താരം
Next article“ഈ വിജയത്തിൽ ലക്ഷ്യം മറക്കാൻ പാടില്ല” – കോൺസ്റ്റന്റൈൻ