“ഈ വിജയത്തിൽ ലക്ഷ്യം മറക്കാൻ പാടില്ല” – കോൺസ്റ്റന്റൈൻ

ഇന്നലെ ഫുട്ബോൾ ലോകം കണ്ടത് കോൺസ്റ്റന്റൈന്റെ കീഴിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം തന്നെ ആയിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ഏഷ്യൻ കപ്പിന്റെ വേദിയിൽ വിജയിക്കുക എന്നത് ചെറിയ കാര്യമല്ല. എന്നാൽ ഈ വിജയത്തിൽ മതിമറന്ന് പോകരുത് എന്ന് ഇന്ത്യ പരിശീലകൻ കോൺസ്റ്റന്റൈൻ പറയുന്നു. ഈ വിജയം മാത്രം പോര ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടം കടക്കാൻ. രണ്ട് പോയന്റ് എങ്കിലും ഇനിയും ലഭിക്കേണ്ടതുണ്ട്. കോൺസ്റ്റന്റൈൻ പറയുന്നു.

ആ രണ്ട് പോയന്റ് എങ്കിലും ഉറപ്പിച്ചാലെ നോക്കൗട്ട് റൗണ്ടിൽ എത്തുകയുള്ളൂ എന്നും ആ ലക്ഷ്യം പൂർത്തീകരിച്ചാലെ ആഘോഷിക്കേണ്ടതുള്ളൂ എന്നും അദ്ദേഹം പറയുന്നു. തായ്ലാന്റിനെ കുറിച്ച് നന്നായി പഠിച്ചിരുന്നു. ഇന്ത്യൻ താരങ്ങൾ വളരെ ചെറുപ്പമാണ് അവർക്ക് എന്തും സാധിക്കും. അതാണ് ഇന്നലെ കളത്തിൽ കണ്ടത് എന്നും കോൺസ്റ്റന്റൈൻ പറഞ്ഞു.

ഇന്ത്യ അവസരങ്ങൾ മുതലാക്കിയതിൽ തൃപ്തി ഉണ്ട് എന്നും എപ്പോഴും ഇതിന് സാധിക്കില്ല എന്നും കോൺസ്റ്റന്റൈൻ പറഞ്ഞു. ഇനി പത്താം തീയതി യു എ ഇക്ക് എതിരെയാണ് ഇന്ത്യയുടെ മത്സരം.

Previous articleലോകകപ്പ് നേടിയ അതേ ആത്മാനുഭൂതി, ഇത് കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം: കോഹ്‍ലി
Next articleമുൻ ബെംഗളൂരു എഫ് സി കോച്ച് ആൽബർട്ട് റോക ഇനി ചൈനയുടെ പരിശീലകൻ