എട്ടാഴ്ചയ്ക്കുള്ളില്‍ ബെന്‍ സ്റ്റോക്സ് വീണ്ടും കളിക്കളത്തിലേക്ക്

Benstokes

ഐപിഎലിനിടെ പരിക്കേറ്റ രാജസ്ഥാന്‍ റോയല്‍സ് താരം ബെന്‍ സ്റ്റോക്സ് എട്ടാഴ്ചയ്ക്കുള്ളില്‍ വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്ന് അറിയിച്ചു. ഐപിഎല്‍ നേരത്തെ വിട്ട് മടങ്ങേണ്ടി വന്നതില്‍ വിഷമമുണ്ടെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞ് താന്‍ സുഖം പ്രാപിക്കുകയാണെന്ന് താരം പറഞ്ഞു.

പഞ്ചാബ് കിംഗ്സിനെതിരെയുള്ള രാജസ്ഥാന്റെ ആദ്യ മത്സരത്തില്‍ ക്രിസ് ഗെയിലിന്റെ ക്യാച് പൂര്‍ത്തിയാക്കുമ്പോളാണ് താരത്തിന് പരിക്കേറ്റത്. തുടര്‍ന്ന് താരം മത്സരത്തില്‍ ബാറ്റ് ചെയ്തുവെങ്കിലും അതിന് ശേഷം താരം ഐപിഎലില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.

താന്‍ കഴിവതും ശസ്ത്രക്രിയ പോലുള്ള കാര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ടെന്നു തീരെ നിവൃത്തിയില്ലെങ്കില്‍ മാത്രമേ അതിന് പോകാറുള്ളുവെന്നും സ്റ്റോക്സ് പറഞ്ഞു. താന്‍ ആദ്യം മൂന്ന് മാസം വരെ കളത്തിന് പുറത്തിരിക്കുമെന്നാണ് കരുതിയതെന്നും ഇപ്പോള്‍ ഒരു മാസം കഴിഞ്ഞതിനാല്‍ തന്നെ എട്ട് ആഴ്ചയില്‍ താന്‍ വീണ്ടും കളിക്കളത്തിലേക്ക് എത്തുമെന്നാണ് കരുതുന്നതെന്നും കാര്യങ്ങള്‍ ആ രീതിയില്‍ ശരിയായി മുന്നോട്ട് പോകുന്നുണ്ടെന്നും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ വ്യക്തമാക്കി.

Previous article” ലോകകപ്പ് നേടണം, റോണാൾഡോക്കൊപ്പം കളിക്കണം ” -മനസ് തുറന്ന് നെയ്മർ
Next articleആഷസിന് മുമ്പ് ഓസ്ട്രേലിയയ്ക്ക് ഒരു എതിരാളി കൂടി, അഫ്ഗാനിസ്ഥാനുമായി ടീം ഏക ടെസ്റ്റ് കളിക്കും