ആഷസിന് മുമ്പ് ഓസ്ട്രേലിയയ്ക്ക് ഒരു എതിരാളി കൂടി, അഫ്ഗാനിസ്ഥാനുമായി ടീം ഏക ടെസ്റ്റ് കളിക്കും

Joshhazlewoodaustralia

ഡിസംബര്‍ 2021ല്‍ ആഷസ് പരമ്പരയ്ക്ക് മുമ്പ് ഓസ്ട്രേലിയ നവംബര്‍ അവസാനത്തോടെ അഫ്ഗാനിസ്ഥാനെതിരെ ഒരു ടെസ്റ്റ് മത്സരം കളിക്കും. അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് അടങ്ങിയ പരമ്പരയാകും ടീമിന്റെ ആഷസിന് മുന്നിലുള്ള സന്നാഹ മത്സരം. കോവിഡ് കാരണം മാറ്റി വെച്ച ഷെഡ്യൂളുകള്‍ കാരണമുള്ള തിരക്കാണ് മറ്റു സന്നാഹ മത്സരങ്ങള്‍ ക്രമീകരിക്കുന്നതില്‍ നിന്ന് തടസ്സം നില്‍ക്കുന്നത്.

ഹോബോര്‍ട്ടില്‍ ആവും അഫ്ഗാനിസ്ഥാനും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം നടക്കുക. ടി20 ലോകകപ്പ് കഴിഞ്ഞുള്ള ക്വാറന്റീന് ശേഷം താരങ്ങള്‍ക്ക് ഷെഫീല്‍ഡ് ഷീല്‍ഡില്‍ കളിക്കാനിറങ്ങുവാന്‍ സാധിക്കാത്തതിനാല്‍ തന്നെ അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരം ആവും ആഷസിന് മുമ്പുള്ള ഓസ്ട്രേലിയയുടെ റെഡ് ബോള്‍ ക്രിക്കറ്റിലെ ഏക അവസരം.

Previous articleഎട്ടാഴ്ചയ്ക്കുള്ളില്‍ ബെന്‍ സ്റ്റോക്സ് വീണ്ടും കളിക്കളത്തിലേക്ക്
Next articleലങ്ക പ്രീമിയര്‍ ലീഗ് രണ്ടാം പതിപ്പ് ജൂലൈ 30 മുതല്‍