ഇംഗ്ലണ്ടിന്റെ ലീഡ് 61 റൺസ്, അഞ്ച് വിക്കറ്റ് നഷ്ടം

മാഞ്ചെസ്റ്ററിൽ 61 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ഇംഗ്ലണ്ട്. രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 212/5 എന്ന നിലയിലാണ്. ജോണി ബൈര്‍സ്റ്റോയെയും(49) സാക്ക് ക്രോളിയെയും(38) ഇംഗ്ലണ്ടിന് വേഗത്തിൽ നഷ്ടമായപ്പോള്‍ ഇരുവരെയും ആന്‍റിക് നോര്‍ക്കിയ ആണ് പുറത്താക്കിയത്.

ബെന്‍ സ്റ്റോക്സും ബെന്‍ ഫോക്സും ചേര്‍ന്ന് ആറാം വിക്കറ്റിൽ 65 റൺസ് നേടിയാണ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചത്. ഇന്ന് 101 റൺസാണ് ഇംഗ്ലണ്ട് കൂട്ടിചേര്‍ത്തത്. സ്റ്റോക്സ് 34 റൺസും ഫോക്സ് 33 റൺസും നേടിയാണ് ക്രീസിൽ നിൽക്കുന്നത്.