ഐപിഎലിനായി അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ മാറ്റം വരുത്തുവാന്‍ ബിസിസിഐ ചര്‍ച്ച

Rootkohli
- Advertisement -

ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റുകളുടെ ഷെഡ്യൂളില്‍ മാറ്റം വരുത്തി ഐപിഎലിന് സമയം ഒരുക്കുന്നതിനുള്ള ചര്‍ച്ചകളുമായി ബിസിസിഐ. ഇത് സംബന്ധിച്ച് ഇംഗ്ലണ്ട് ബോര്‍ഡുമായി ബിസിസിഐയുടെ ചര്‍ച്ച ആരംഭിച്ചുവെന്നാണ് ലഭിയ്ക്കുന്ന വിവരം. ഇംഗ്ലണ്ടില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി എത്തുന്ന ഇന്ത്യന്‍ ടീം പിന്നീട് ഓഗസ്റ്റ് 4ന് ആരംഭിയ്ക്കുന്ന ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര വരെ ഇംഗ്ലണ്ടില്‍ തുടരും.

ഈ പരമ്പര ചെറുതാക്കി ഐപിഎല്‍ ഇംഗ്ലണ്ടില്‍ ഐപിഎല്‍ നടത്തുന്നതിനുള്ള സാധ്യതയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ലഭിയ്ക്കുന്ന വിവരം. ഐപിഎല്‍ ഇംഗ്ലണ്ടില്‍ നടത്തുകയാണെങ്കില്‍ അതില്‍ നിന്ന് കൗണ്ടികള്‍ക്കും വരുമാനം ഉണ്ടാകും എന്നതാണ് ഇംഗ്ലണ്ട് ബോര്‍ഡിന് ഇതിലുള്ള താല്പര്യം.

എന്നാല്‍ ചര്‍ച്ചക്കള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും വ്യക്തമായ തീരുമാനങ്ങള്‍ വരും ദിവസങ്ങളില്‍ മാത്രമാണ് ഉണ്ടാകുകയെന്നുമാണ് അറിയുന്നത്.

Advertisement