ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കണമെന്ന് നെഹ്റ

ന്യൂസിലാണ്ടിനെതിരെയുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ കളിപ്പക്കണമെന്ന് ആശിഷ് നെഹ്റ. ഇംഗ്ലണ്ടിലാണ് മത്സരങ്ങള്‍ നടക്കുന്നതെങ്കിലും രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും ടീമില്‍ ഇടം പിടിച്ചാല്‍ അത് പേസ് ബൗളിംഗ് നിരയ്ക്കും തുണയാകുമന്ന് നെഹ്‍റ പറഞ്ഞു.

ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമായിരിക്കണം ന്യൂസിലാണ്ടിനെതിരെയുള്ള പ്രധാന പേസര്‍മാരെന്നും ഇഷാന്ത് ശര്‍മ്മയായിരിക്കണം മൂന്നാമത്തെ പേസ് ബൗളറെന്നും ആശിഷ് നെഹ്റ പറഞ്ഞു. അതേ സമയം ഇന്ത്യ നാല് പേസര്‍മാരുമായാണ് മത്സരത്തിനിറങ്ങുവാന്‍ തീരുമാനിക്കുന്നതെങ്കില്‍ സിറാജ് ആകണം നാലാമത്തെ പേസര്‍ എന്നും ആശിഷ് നെഹ്റ വ്യക്തമാക്കി.