ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു, വിക്കറ്റ് കീപ്പര്‍മാരായി കാര്‍ത്തിക്കും പന്തും

- Advertisement -

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമാണ് ഇന്ന് പ്രഖ്യാപിച്ചത്. 5 മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിലുള്ളത്. പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ വൃദ്ധിമന്‍ സാഹയുടെ തിരിച്ചുവരവ് നേരത്തെ പ്രതീക്ഷിച്ച പോലെ തന്നെ ഇംഗ്ലണ്ട് പരമ്പരയിലും സാധ്യമായില്ല.

വിരാട് കോഹ്‍ലി നയിക്കുന്ന ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായി ദിനേശ് കാര്‍ത്തിക്കും ഋഷഭ് പന്തും സ്ഥാനം നേടിയിട്ടുണ്ട്. ഫിറ്റ്നെസ് കാരണങ്ങളാല്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുഹമ്മദ് ഷമി ടീമിലേക്ക് തിരികെ എത്തുന്നു. ജസ്പ്രീത് ബുംറയും ടീമിലുണ്ട്. ബുംറയ്ക്ക് അയര്‍ലണ്ട് ടി20 മത്സരങ്ങള്‍ക്കിടെ പരിക്കേറ്റിരുന്നു. അതിനെത്തുടര്‍ന്ന് ടി20, ഏകദിന പരമ്പരയില്‍ നിന്ന് താരം വിട്ട് നില്‍ക്കുകയായിരുന്നു.

ഇന്ത്യ: വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പുജാര, കരുണ്‍ നായര്‍, ദിനേശ് കാര്‍ത്തിക്, ഋഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശര്‍ദ്ധുല്‍ താക്കൂര്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement